തിരുവനന്തപുരം | ഓണക്കാലത്തെ ചെലവുകള്‍ക്കായി പണം കണ്ടെത്തുന്നതിന് ബോണ്ട് ലേലത്തിലൂടെ 2,200 കോടി രൂപ കൂടി സമാഹരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ചൊവ്വാഴ്ച നടക്കുന്ന കടപ്പത്ര ലേലത്തിലൂടെയാണ് തുക സമാഹരിക്കുക. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള സംസ്ഥാനത്തിന്റെ ആകെ കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും.ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ വിതരണം, ബോണസ്, മറ്റ് ഉത്സവകാല ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ഓണക്കാലത്ത് മാത്രം ഏകദേശം പതിനായിരം കോടി രൂപയുടെ വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.സര്‍ക്കാരിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. 4500 രൂപയാണ് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 3000 രൂപയും ലഭിക്കും. തിരിച്ചുപിടിക്കുന്ന അഡ്വാന്‍സായി മുന്‍വര്‍ഷത്തിന് സമാനമായി പരമാവധി 20,000 രൂപയാണ് ലഭിക്കുക. ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് തീരുമാനംContent Highlights: The Kerala government plans to raise 2,200 crore rupees via a bond auction to cover Onam festival expenses. This pushes total borrowing under the current administration to 14,400 crore rupees. The state faces a 10,000 crore expenditure for salaries, pensions, and festive allowances.