അലഹബാദ്| മാധ്യമപ്രവര്‍ത്തകന്‍ രവി നായരുടെ വസതികളില്‍ നടത്തിയ റെയ്ഡിനിടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ സുപ്രിംകോടതിയില്‍ ഹരജി. രവി നായരുടെ മകന്റെയും സുഹൃത്തിന്റെയും ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതിനെതിരെയാണ് ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹരജിക്കാര്‍ക്കായി കോടതിയില്‍ ഹാജരാകും.ഗുജറാത്ത് പോലീസാണ് രവി നായരുടെ പാലക്കാട്ടെയും ഡല്‍ഹിയിലെയും വസതികളില്‍ റെയ്ഡ് നടത്തി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു പരിശോധന ആരംഭിച്ചത്. നാല് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നു.പാലക്കാട്ടെ വീട്ടില്‍ നിന്ന് രവി നായരുടെ രണ്ട് മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പോലീസ് പിടിച്ചെടുത്തു. ഡല്‍ഹിയിലെ വീട്ടില്‍ നിന്ന് രവിയുടെ മകന്റെ ലാപ്ടോപ്പും സഹപ്രവര്‍ത്തക സാച്ചി ഹെഡ്ജിന്റെ ലാപ്ടോപ്പും ഐപാഡുമാണ് പിടിച്ചെടുത്തത്.2025 ഒക്ടോബറില്‍ രവി നായര്‍ ‘വാഷിങ്ടണ്‍ പോസ്റ്റില്‍’ എഴുതിയ ലേഖനത്തിനെതിരെയാണ് അദാനി കേസ് നല്‍കിയത്. ഏകദേശം 3.9 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) നിക്ഷേപങ്ങള്‍ അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചുവെന്നായിരുന്നു ലേഖനത്തില്‍ പരാമര്‍ശിച്ചത്. റിപ്പോര്‍ട്ടിനെതിരെ അഹമ്മദാബാദിലെ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിലെ ജീവനക്കാരന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഗുജറാത്ത് പോലീസ് വഞ്ചന, രേഖകളില്‍ കൃത്രിമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രവി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 11ന് കോടതി ഹരജി തള്ളി. റിപ്പോര്‍ട്ടിന് ആധാരമായ രേഖകള്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ഇതിന് പിന്നാലെയാണ് രവിയുടെ വീടുകളില്‍ പരിശോധന നടന്നത്.Content Highlights:Journalist Ravi Nair filed a petition in the Supreme Court against the seizure of electronic devices during Gujarat Police raids at his residences. Senior advocate Kapil Sibal will represent the petitioners. The raids follow an FIR registered over his article on Adani Group and LIC investments.