സൗദിയിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിച്ചാൽ പണി കിട്ടും; അഞ്ച് ലക്ഷം റിയാൽ വരെ പിഴ

Wait 5 sec.

റിയാദ്: ഭിന്നശേഷിക്കാരായ വ്യക്തികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്വകാര്യ-സൗജന്യ സേവന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികളുമായി ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായുള്ള സൗദി അതോറിറ്റി (APD). ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ 25-ാം വകുപ്പ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധന നടത്താനും പിഴ ചുമത്താനുമുള്ള പൂർണ്ണ ചുമതല അതോറിറ്റി നേരിട്ട് ഏറ്റെടുത്തു.നിയമലംഘനങ്ങൾ വിലയിരുത്തുന്നതിനും അർഹമായ ശിക്ഷകൾ നടപ്പിലാക്കുന്നതിനുമായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. കുറ്റം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ 5 ലക്ഷം റിയാൽ വരെ പിഴ ചുമത്താനും, കുറ്റം ആവർത്തിച്ചാൽ പിഴത്തുക ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.ഭിന്നശേഷിക്കാർക്ക് നിയമപരമായി ഉറപ്പുനൽകുന്ന അവകാശങ്ങളും സേവനങ്ങളും നിഷേധിക്കുന്നത് അതോറിറ്റി കുറ്റകരമായി കണക്കാക്കുന്നു. പ്രധാന ലംഘനങ്ങൾ താഴെ പറയുന്നവയാണ്:ഭിന്നശേഷിയുടെ പേരിൽ നേരിട്ടോ അല്ലാതെയോ ഉള്ള വിവേചനങ്ങൾ അടങ്ങിയ നയങ്ങൾ നടപ്പിലാക്കുക.ഇടപാടുകളിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിക്കുക.നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കാര്യങ്ങളും ഇടപാടുകളും സ്വതന്ത്രമായി നടത്തുന്നതിൽ നിന്ന് അവരെ തടയുക.വിദ്യാഭ്യാസം, പരിശീലനം, ആരോഗ്യം, ഇൻഷുറൻസ്, സാമ്പത്തിക സേവനങ്ങൾ എന്നിവ നിഷേധിക്കുക.സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം തടസ്സപ്പെടുത്തുക.സൗജന്യ സേവന മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങൾ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് അതോറിറ്റി ഉറപ്പുവരുത്തും. ഭിന്നശേഷിക്കാർക്ക് സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ എല്ലാ സേവനങ്ങളും തുല്യമായി ലഭ്യമാക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവസര സമത്വം ഉറപ്പാക്കുക എന്നിവയാണ് ഈ കർശന നടപടികളിലൂടെ ലക്ഷ്യമിടുന്നത്.The post സൗദിയിൽ ഭിന്നശേഷിക്കാരോട് വിവേചനം കാണിച്ചാൽ പണി കിട്ടും; അഞ്ച് ലക്ഷം റിയാൽ വരെ പിഴ appeared first on Arabian Malayali.