സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര; ഖേദം പ്രകടിപ്പിച്ച് സി ആര്‍ മഹേഷ് എം എല്‍ എ

Wait 5 sec.

കൊല്ലം | സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്ത സംഭവത്തില്‍ ഖേദപ്രകടനവുമായി സി ആര്‍ മഹേഷ് എം എല്‍ എ. മോട്ടോര്‍ വാഹന നിയമം പാലിക്കുന്നതില്‍ തന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും സി ആര്‍ മഹേഷ് പറഞ്ഞു.കായിക മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ജെയ്‌സണ്‍ കാര്‍ ഓടിച്ചുകൊണ്ട്, സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങള്‍ റീല്‍ ആയി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതോടെ സംഭവം വന്‍ വിവാദമായി.കാറിന്റെ പിന്നിലെ സീറ്റില്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയും ഉണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയ സമയത്ത് ജെയ്‌സണ്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നില്ല.Content Highlights:Congress MLA C R Mahesh expressed regret for traveling in a car without wearing a seatbelt. A video of the safety violation had drawn public criticism. The leader acknowledged the oversight and stressed the importance of adhering to road safety rules.