തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 18ന് ആരംഭിക്കും. ഇതോടെ ഒരു സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. മുഖ്യമന്ത്രി വി ഡി സതീശന്‍ ആദ്യ കയറ്റുമതി കണ്ടെയ്നര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആദ്യഘട്ടത്തില്‍ രണ്ടുലക്ഷം ടി ഇ യു കണ്ടെയ്നര്‍ റോഡ് മാര്‍ഗം എത്തിയേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.ചടങ്ങിനോടനുബന്ധിച്ച് കേരളത്തിന്റെ മാരിടൈം വികസന ലക്ഷ്യങ്ങള്‍ അവതരിപ്പിക്കുന്ന ‘മിഷന്‍ സമുദ്ര’ ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിങ് കമ്പനികള്‍, ലോജിസ്റ്റിക്സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ ചരക്കുനീക്കത്തിന് വിഴിഞ്ഞം സജ്ജമായതായി കസ്റ്റംസ് നേരത്തെ അറിയിച്ചിരുന്നു. തുറമുഖത്തെ ദേശീയപാത 66ല്‍ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തിയായി. പരിശോധനകള്‍ക്കായി കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.കയറ്റുമതി-ഇറക്കുമതി സേവനം ആരംഭിക്കുന്നതോടെ കോയമ്പത്തൂരില്‍ നിന്നുള്ള ഇലക്ട്രിക് സാധനങ്ങള്‍, മെഷീനുകള്‍, തിരുപ്പൂരില്‍ നിന്നുള്ള വസ്ത്രങ്ങള്‍, കുടകിലെ കാപ്പി, ആലപ്പുഴയിലെയും കൊച്ചിയിലെയും ചെമ്മീന്‍, കൊല്ലത്ത് നിന്നുള്ള കശുവണ്ടി എന്നിവ വിഴിഞ്ഞത്തിലൂടെ കയറ്റുമതി നടത്തും. തൂത്തുക്കുടി, മംഗലാപുരം തുറമുഖങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള ചരക്കും തുറമുഖത്തെത്തും. നേരത്തെ, ഇൗ തുറമുഖങ്ങളില്‍ നിന്നുള്ള ചരക്ക് ചെറുകപ്പലുകളില്‍ കൊളംബോയില്‍ എത്തിച്ച് മദര്‍ഷിപ്പില്‍ കയറ്റുകയായിരുന്നു പതിവ്. ഇതുമൂലമുണ്ടായിരുന്ന സമയനഷ്ടവും സാമ്പത്തിക നഷ്ടവും നേരിട്ട് ചരക്ക് അയക്കുന്നതോടെ ഒഴിവാകും.Content Highlights:Vizhinjam International Seaport will launch full-scale commercial import and export operations on August 18. This historic milestone positions Kerala as a major global transshipment hub. The move is expected to transform regional trade and significantly strengthen India’s maritime logistics network.