ദുബൈ| ദുബൈയിൽ വാടകക്കാർക്ക് സാമ്പത്തിക ഇളവും സൗകര്യവും നൽകുന്ന “റെന്റ് നൗ, പേ ലേറ്റർ’ സേവനം ആരംഭിക്കുന്നു. ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പ്രാദേശിക ബേങ്കുമായി സഹകരിച്ച് സെപ്തംബർ മുതൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ വാടകക്കാർക്ക് വാർഷിക വാടക 12 മാസത്തെ പലിശരഹിത തവണകളായി അടച്ചുതീർക്കാൻ സാധിക്കും.പദ്ധതി പ്രകാരം വാടകക്കാരൻ വീട് തിരഞ്ഞെടുക്കുമ്പോൾ, കരാറിലേർപ്പെട്ട ബേങ്ക് കെട്ടിട ഉടമക്ക് മുഴുവൻ വർഷത്തെ വാടക തുകയും മുൻകൂറായി നൽകും. തുടർന്ന് വാടകക്കാരൻ ഈ തുക ബേങ്കിലേക്ക് പലിശയില്ലാതെ 12 മാസത്തോളമുള്ള ഗഡുക്കളായി തിരിച്ചടച്ചാൽ മതിയാകും. റിയൽ എസ്റ്റേറ്റ് വാടക വിപണിയിൽ ഇത്തരം ഒരു സംവിധാനം സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യ നഗരമായി ഇതോടെ ദുബൈ മാറും.വാടകക്കാർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ രീതികൾ, തിരിച്ചടവ് നിബന്ധനകൾ എന്നിവ ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ സേവനം ഔദ്യോഗികമായി പുറത്തിറക്കുമ്പോൾ പ്രഖ്യാപിക്കും. ജൂൺ 23ന് ഡി എൽ ഡി തുടക്കം കുറിച്ച ഫ്ലെക്‌സി റെന്റ്പദ്ധതിയുടെ തുടർച്ചയായാണ് ഈ പുതിയ സംവിധാനം വരുന്നത്. മാസത്തിലോ മൂന്ന് മാസത്തിലോ ആറ് മാസത്തിലോ വാടക അടക്കാനുള്ള സൗകര്യമാണ് ഫ്ലെക്‌സി റെന്റിലൂടെ നേരത്തെ നൽകിയിരുന്നത്.Content Highlights:Dubai Land Department will launch the Rent Now Pay Later scheme in September. Tenants can pay annual rent in 12 interest-free monthly installments. Banks will pay the landlord upfront while tenants repay the bank in installments.