യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു; തീരുമാനം വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍

Wait 5 sec.

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ആവശ്യങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ 45 ദിവസത്തെ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്.സെക്രട്ടറിയേറ്റിന് മുന്നില്‍ കഴിഞ്ഞ 17 ദിവസമായി അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു ഉദ്യോഗാര്‍ഥികള്‍. വിദ്യാര്‍ഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റര്‍മാര്‍ക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക എന്നീ മൂന്ന് ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചിരുന്നത്.ചര്‍ച്ചയില്‍ ആദ്യത്തെ രണ്ട് ആവശ്യങ്ങളും ആദ്യഘട്ടത്തില്‍ പരിഗണിക്കാമെന്ന അനുകൂല ഉറപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിച്ചു. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പുമായി ബന്ധപ്പെട്ടതായതിനാല്‍ ഇക്കാര്യത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നേരത്തെ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ 37 ദിവസം നീണ്ട സമരവും വളര്‍മതിയുടെ 13 ദിവസത്തെ നിരാഹാര സമരവും വിദ്യാഭ്യാസ മന്ത്രിയുടെ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ്ടി ഉദ്യോഗാര്‍ഥികളും സമരം പിന്‍വലിച്ചത്.Content Highlights:UPST job aspirants temporarily called off their 17-day protest outside Secretariat following talks with Education Minister. The government sought 45 days to study their demands regarding new teacher posts. DGE has been assigned to submit a detailed report on the matter.