മിന്നല്‍ പ്രളയത്തില്‍ അരുണാചല്‍ പ്രദേശില്‍ സൈനിക ക്യാമ്പ് ഒഴുകിപ്പോയി; അഞ്ച് സൈനികരെ കാണാതായി

Wait 5 sec.

ഇറ്റാനഗര്‍|അരുണാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ സൈനിക ക്യാമ്പ് ഒഴുകിപ്പോയി. അഞ്ച് സൈനികരെ കാണാതായി. ഏഴ് സൈനികര്‍ ഒഴുക്കില്‍ പെട്ടെങ്കിലും രണ്ടു പേര്‍ രക്ഷപ്പെട്ടു. ദിബാങ് മാലിയിലെ പാസുപാനി ആര്‍മി ക്യാമ്പാണ് ഒലിച്ചു പോയത്. ഹവില്‍ദാര്‍ ഉപേന്ദര്‍, കുന്ദന്‍, വിനോദ്, ആദിത്യ, സമുന്ദ എന്നീ സൈനിക ഉദ്യോഗസ്ഥരെയാണ് കാണാതായിട്ടുള്ളത്. സമീപപ്രദേശങ്ങളില്‍ നിന്നുള്ള സൈനികരുടേയും രക്ഷാപ്രവര്‍ത്തകരുടേയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കായുള്ള തിരിച്ചില്‍ നടക്കുന്നത്.അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരിയില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാല് നിര്‍മ്മാണ തൊഴിലാളികളെയും കാണാതായിരുന്നു. അതില്‍ ഒരാളുടെ മൃതദേഹം പിന്നീട് ലഭിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. താഡു ബകി ,താജി റായ്, മാര്‍ക്കോഷ് ബസുമതാരി, ബാബുല്‍ അലി എന്നിവരാണ് ഉരുള്‍പ്പൊട്ടലില്‍ കാണാതായ നിര്‍മ്മാണ തൊഴിലാളികള്‍. ഇതില്‍ ബാബുല്‍ അലിയുടെ മൃതദേഹം കണ്ടെടുത്തതായി ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി അരുണാചല്‍ പ്രദേശില്‍ ഇതുവരെ 10 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വ്യാപകനാശ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 235 റോഡുകള്‍, 40 പാലങ്ങള്‍, 373 കുടിവെള്ള വിതരണ പദ്ധതികള്‍ എന്നിവ പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.Content Highlights:A flash flood washed away an army camp in Pasupani, Dibang Valley, Arunachal Pradesh, leaving five soldiers missing while two were rescued. In another landslide incident in Upper Subansiri, four construction workers went missing and one body was recovered. Widespread damage has been reported.