അന്താരാഷ്ട്ര മീലാദ് സമ്മേളനം; ഒരുക്കങ്ങള്‍ക്ക് 1501 അംഗ സ്വാഗതസംഘം

Wait 5 sec.

കോഴിക്കോട് | സെപ്തംബര്‍ അഞ്ച് ശനിയാഴ്ച കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതിനും പ്രചാരണം ശക്തിപ്പെടുത്തുന്നതിനുമായി രൂപവത്കരിച്ച 1501 അംഗ സ്വാഗത സംഘ കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.അന്തര്‍ദേശീയ-ദേശീയ പണ്ഡിതരും പ്രകീര്‍ത്തന സംഘങ്ങളും പ്രധാന അതിഥികളാവുന്ന സമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മര്‍കസ്-പ്രാസ്ഥാനിക കുടുംബത്തിന്റെ സംയുക്ത പങ്കാളിത്തത്തോടെ നടന്നുകൊണ്ടിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കേന്ദ്ര മുശാവറ അംഗങ്ങള്‍ എന്നിവരുടെ ഉപദേശത്തോടെയാണ് സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നത്. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ചെയര്‍മാനും സി മുഹമ്മദ് ഫൈസി വര്‍ക്കിങ് ചെയര്‍മാനും സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ജനറല്‍ കണ്‍വീനറും നാസര്‍ ഹാജി സ്‌ട്രോങ് ലൈറ്റ് ട്രഷററുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.മറ്റു ഭാരവാഹികള്‍: വി പി എം ഫൈസി വില്യാപ്പള്ളി, ബി പി സിദ്ദീഖ് ഹാജി കോവൂര്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബൂ ഹനീഫല്‍ ഫൈസി തെന്നല, എന്‍ അലി അബ്ദുല്ല, പി മുഹമ്മദ് യൂസുഫ്, മജീദ് കക്കാട് (വൈസ് ചെയര്‍മാന്‍), സി പി ഉബൈദുല്ല സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സയ്യിദ് മുര്‍ത്തള ശിഹാബ് തിരൂര്‍ക്കാട്, അലി ദാരിമി എറണാകുളം, സയ്യിദ് മുനീറുല്‍ അഹ്ദല്‍ സഖാഫി, അലവി സഖാഫി കായലം, മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി, കെ അബ്ദുല്‍ കലാം മാവൂര്‍, അഡ്വ. തന്‍വീര്‍ ഉമര്‍ (ജോയിന്റ് കണ്‍വീനര്‍), അക്ബര്‍ ബാദുഷ സഖാഫി (വര്‍ക്കിങ് കണ്‍വീനര്‍), അബ്ദുല്‍ ലത്വീഫ് സഖാഫി പെരുമുഖം (കോര്‍ഡിനേറ്റര്‍), അബ്ദുല്‍ കബീര്‍ സഖാഫി (അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍).ഉപസമിതികള്‍ (ചെയര്‍മാന്‍, കണ്‍വീനര്‍, കോര്‍ഡിനേറ്റര്‍ ക്രമത്തില്‍): സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ആശിഖ് സഖാഫി കണ്ണൂര്‍, ദുല്‍കിഫില്‍ സഖാഫി, ചിയ്യൂര്‍ മുഹമ്മദ് മുസ്ലിയാര്‍ (ഫിനാന്‍സ്), കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, മര്‍സൂഖ് സഅദി (പ്രചാരണം), എ സൈഫുദ്ദീന്‍ ഹാജി, എസ് ശറഫുദ്ദീന്‍, പി കെ എം അബ്ദുറഹ്മാന്‍ സഖാഫി, കെ കെ ഷമീം (മീഡിയ), ഉനൈസ് മുഹമ്മദ്, ഡോ. റോഷന്‍ നൂറാനി (പ്രോഗ്രാം), സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍, വി എം റഷീദ് സഖാഫി, ഉസ്മാന്‍ മുസ്‌ലിയാര്‍ വയനാട്, ഷാഹിദ് സഖാഫി (ഇന്‍വിറ്റേഷന്‍), സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്രി കുറ്റിച്ചിറ, ഹാമിദലി സഖാഫി പാലാഴി (റിസപ്ഷന്‍), ബിച്ചു മാത്തോട്ടം, അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍, ആര്‍ എസ് കെ ഷബീര്‍ (ഗ്രൗണ്ട്, സ്റ്റേജ്, ലൈറ്റ്), സയ്യിദ് മുല്ലക്കോയ തങ്ങള്‍, അബ്ദുല്ല കരുവന്‍പൊയില്‍, അശ്റഫ് (തബറുക്).സയ്യിദ് അബ്ദുല്ലത്വീഫ് അഹ്ദല്‍, സമദ് സഖാഫി മായനാട്, മിസ്തഹ് മൂഴിക്കല്‍ (വളണ്ടിയര്‍), സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, അബ്ദുല്ലത്വീഫ് സഖാഫി മദനീയം, സയ്യിദ് നസീബ് (സാദാത് സംഗമം), സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം, മുസ്തഫ എജ്യുമാര്‍ട്ട്, അബ്ദുറഹ്മാന്‍ സഖാഫി (സിറ്റി കാമ്പയിന്‍), ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. സമദ് പുളിക്കാട്, ഡോ. സ്വാലിഹ്, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം (സെമിനാര്‍), സയ്യിദ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, നാസര്‍ സഖാഫി അമ്പലക്കണ്ടി, ഉസ്മാന്‍ സഖാഫി വേങ്ങര (ഘോഷയാത്ര), അഡ്വ. മുഹമ്മദ് ശരീഫ്, സയ്യിദ് സുഹൈല്‍ നൂറാനി, ഇ കെ മുസ്തഫ സഖാഫി (ലീഗല്‍), സയ്യിദ് മുഹമ്മദ് ബാഫഖി പുതിയങ്ങാടി, അബൂബക്കര്‍ ഹാജി കിഴക്കോത്ത്, മഹ്മൂദ് കോരോത്ത് (ഫുഡ്), അബ്ദുല്ല സഖാഫി മലയമ്മ, സി പി സിറാജ് സഖാഫി, ഹാമിദ് സഖാഫി കാന്തപുരം (ഗസ്റ്റ്), നാസര്‍ ചെറുവാടി, ഡോ. സി പി ശാഹുല്‍ ഹമീദ്, ഡോ. മുഹമ്മദ് ഉവൈസ് (മെഡിക്കല്‍).Content Highlights:A massive 1501-member reception committee has been formed to oversee the preparations for the upcoming International Milad Conference. The committee will lead organizational efforts across various regions. Detailed action plans and subcommittees were established to ensure the smooth execution of the event.