കണ്ണൂര്‍ | ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണെന്നും രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികള്‍ രാജ്യത്തെ നിര്‍മിക്കുമെന്നും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനലൈസ ക്യാമ്പ് അഭിപ്രായപ്പെട്ടു.സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഗഫൂര്‍ ബാഖവി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ടി അബൂബക്കര്‍, സംസ്ഥാന സെക്രട്ടറിമാരായ പി ജാബിര്‍ നെരോത്ത്, എം സാബിര്‍ സഖാഫി നാദാപുരം, ടി പി സൈഫുദ്ദീന്‍ പ്രസംഗിച്ചു.Content Highlights:Politically aware students play a crucial role in building the nation, observed leaders at the SSF campus conference in Kozhikode. The event emphasized the importance of value-based campus politics and social responsibility among youth. Speakers urged students to actively contribute to society.