ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല

Wait 5 sec.

കണ്ണൂര്‍|എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല. പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് വിസി അനുമതി നിഷേധിച്ചത്. ഡല്‍ഹി ജന്തര്‍മന്തര്‍ സമരത്തിന് നേതൃത്വം നല്‍കിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റില്‍ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്.പരിപാടി നടത്താന്‍ നിശ്ചയിച്ച സെമിനാര്‍ ഹാള്‍ അനുവദിക്കില്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ അറിയിപ്പ്. വിസിയുടെയോ രജിസ്ട്രാറുടെയോ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ക്യാമ്പസ് ഡയറക്ടര്‍ സംഘാടകരോട് വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ തീരുമാനം മറികടന്ന് ഷീ ഫെസ്റ്റുമായി മുന്നോട്ട് പോകാനാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന പാലയാട് ക്യാമ്പസ് യൂണിയന്റെ തീരുമാനം.Content Highlights:Kannur University has denied permission for the SFI She Fest event featuring student leader Aishi Ghosh at the Palayad campus. The campus director stated that prior approval from the VC or Registrar is mandatory for hall allotment. SFI leadership has decided to proceed with the event regardless.