കൊച്ചി| കൊച്ചി മെട്രോയുടെ പേര് ‘കേരളം മെട്രോ റെയില്‍ ലിമിറ്റഡ്’ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കെ എം ആര്‍ എല്‍ എംഡി ലോക്നാഥ് ബെഹ്റ സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ പേര് മാറ്റം. കോഴിക്കോട് തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെ എം ആര്‍ എല്ലിനാണ്. പേര് മാറ്റാന്‍ ആദ്യം സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയാണ് വേണ്ടത്. അനുമതി ലഭിച്ചാല്‍ മറ്റ് നടപടികളിലേക്ക് കടക്കും.ഡയറക്ടര്‍ ബോര്‍ഡ്, ഓഹരി ഉടമകള്‍, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, കേന്ദ്ര സര്‍ക്കാര്‍ എന്നിവയുടെ അംഗീകാരങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും അന്തിമ പേരുമാറ്റം നടപ്പിലാക്കുക. പേര് മാറ്റുന്നത് കെ എം ആര്‍ എല്‍ കമ്പനിയുടെ നിലവിലെ സ്വത്തുക്കള്‍, ബാധ്യതകള്‍, കരാറുകള്‍, ജീവനക്കാര്‍, നിയമപരമായ നിലനില്‍പ്പ് എന്നിവയെ ബാധിക്കില്ലെന്നും കമ്പനിയുടെ സ്വന്തം ബജറ്റില്‍നിന്ന് തുക വിനിയോഗിച്ചായിരിക്കും ബ്രാന്‍ഡിങ്ങും മാറ്റങ്ങളും നടപ്പാക്കുകയെന്നും എംഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.Content Highlights:KMRL MD Loknath Behera has submitted a proposal to rename Kochi Metro as Keralam Metro Rail Limited. The name change aims to cover urban transport planning across the state including Trivandrum and Kozhikode projects. State and central government approvals are required to finalize the decision.