കെ പി സി സി അധ്യക്ഷന്‍ ചര്‍ച്ച; കെ സി വേണുഗോപാലിനെ കണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍

Wait 5 sec.

ഡല്‍ഹി| കെ പി സി സി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍. ഡല്‍ഹിയിലെ കെസി വേണുഗോപാലിന്റെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്.ബെന്നി ബഹ്നാന്‍, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, ആന്റോ ആന്റണി ഉള്‍പ്പെടെ എം പിമാരും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ജോസഫ് വാഴക്കനുമാണ് പരിഗണനയിലുള്ളത്. സര്‍ക്കാരുമായി സഹകരിച്ച് പോകുന്ന ഒരാളായിരിക്കണം കെ പി സി സി അധ്യക്ഷ സ്ഥാനത്തെന്നാണ് വി ഡി സതീശന്റെ നിലപാട്.നിലവിലെ അധ്യക്ഷനായ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.Content Highlights: Chief Minister VD Satheesan met AICC General Secretary KC Venugopal at his Delhi residence to discuss the selection of the new KPCC president. Leaders including Benny Behanan, Kodikunnil Suresh, Shafi Parambil, Anto Antony, Mathew Kuzhalnadan, and Joseph Vazhakkan are under consideration. The selection comes after current chief Sunny Joseph was inducted into the cabinet.