അങ്കാറ | തുര്‍ക്കി, സഊദി അറേബ്യ, പാകിസ്ഥാന്‍ എന്നിവര്‍ അടുത്തിടെ ഒപ്പുവെച്ച ‘മെക്ക’ സംയുക്ത പ്രതിരോധ കരാറില്‍ ഈജിപ്തിനും പങ്കാളിയാകാമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗന്‍. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ കരാര്‍ വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.‘അല്‍ ജസീറ അറബി’ക്കില്‍ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഉര്‍ദുഗന്‍ ഇക്കാര്യം പറഞ്ഞത്. കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ ബാഹ്യ ആക്രമണമുണ്ടായാല്‍ സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കരാര്‍ ബാധ്യസ്ഥമാക്കുന്നുണ്ടെന്നും ഈ കരാര്‍ ലോകത്തിന് സുപ്രധാനമായൊരു സന്ദേശമാണ് നല്‍കുന്നതെന്നും ഉര്‍ദുഗന്‍ പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ച വിശുദ്ധ നഗരമായ മക്കയില്‍ വച്ചാണ് ഉര്‍ദുഗാന്‍, സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ മെക്ക കരാറില്‍ ഒപ്പുവച്ചത്. മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് നേരെ നടക്കുന്ന സായുധ ആക്രമണം തങ്ങള്‍ക്കെല്ലാം എതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാറിലെ വ്യവസ്ഥ. കൂട്ടായ പ്രതിരോധം ലക്ഷ്യമിട്ടുള്ള കരാറിനെ നാറ്റോയുടെ (NATO) ആര്‍ട്ടിക്കിള്‍ 5-നോടാണ് നിരീക്ഷകര്‍ ഉപമിക്കുന്നത്. എന്നാല്‍, ഇതിനെ നാറ്റോക്ക് തുല്യമായ സംവിധാനമായോ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിനെതിരായ നീക്കമായോ വ്യാഖ്യാനിക്കരുതെന്ന് ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അങ്കാറയുടെ (തുര്‍ക്കിയുടെ) മുന്‍ഗണനാ വിഷയമാണെന്ന് പറഞ്ഞ ഉര്‍ദുഗന്‍, അത് അടച്ചിട്ടിരിക്കുന്നത് ആര്‍ക്കും ഗുണകരമല്ലെന്ന് പറഞ്ഞു. മേഖലയിലെ പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളില്‍ ഖത്വര്‍ വഹിച്ച സുപ്രധാന പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.ലബനാനെതിരെ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും തുര്‍ക്കി പ്രസിഡന്റ് പ്രതികരിച്ചു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി സന്ദര്‍ശിച്ചപ്പോള്‍ ലബനാനിലെ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നതായും, ഇതില്‍ വാഷിങ്ടണ് നിര്‍ണായക പങ്ക് നിര്‍വഹിക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.Content Highlights: Turkish President Recep Tayyip Erdogan announced that Egypt and other friendly nations are welcome to join the newly formed Mecca Joint Defence Agreement. Originally signed by Saudi Arabia, Pakistan, and Turkey, the pact aims to strengthen regional security, collective deterrence, and defense cooperation.