റാഞ്ചി | ഝാര്‍ഖണ്ഡിലെ പരീക്ഷാ ക്രമക്കേടുകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി വിദ്യാര്‍ഥി പ്രക്ഷോഭകര്‍. ക്രമക്കേടുകള്‍ വെളിപ്പെട്ട ജെ എസ് എസ് സി-സി ജി എല്‍ (JSSC-CGL) പരീക്ഷയും മറ്റ് സംസ്ഥാനതല പരീക്ഷകളും റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങളില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച-കോണ്‍ഗ്രസ്സ് സഖ്യം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും കോലം കത്തിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആഗസ്റ്റ് 20-ന് റാഞ്ചിയിലെ അദ്ദേഹത്തിന്റെ വസതി ഉപരോധിക്കും. നിയമസഭാ ഉപരോധം ഒരു ട്രെയിലര്‍ മാത്രമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.തങ്ങളുടെ ആവശ്യങ്ങളില്‍ കാര്യമായ നടപടി സ്വീകരിക്കുന്നതില്‍ ഭരണസഖ്യം പരാജയപ്പെട്ടെന്ന് ആരോപിച്ച സമരക്കാര്‍, ജെ എം എമ്മുമായുള്ള സഖ്യം കോണ്‍ഗ്രസ്സ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘രാഹുല്‍ ഗാന്ധി ഞങ്ങളോട് ഓഡിയോ കോളില്‍ സംസാരിക്കുകയും, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന് പറയുകയും ചെയ്തിരുന്നു. നിങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെങ്കില്‍, വിദ്യാര്‍ഥികള്‍ക്കൊപ്പം തന്നെ നിലകൊള്ളുക.’- സമര നേതാവ് രവീന്ദര്‍ പാസ്വാന്‍ പറഞ്ഞു.ഏജന്‍സി നടത്തിയ എല്ലാ പരീക്ഷകളും റദ്ദാക്കുകയും ക്രമക്കേടില്‍ സി ബി ഐ അന്വേഷണം നടത്തുകയും ചെയ്തില്ലെങ്കില്‍, 20-ാം തീയതി മുഖ്യമന്ത്രിയുടെ വസതി വളയുകയും ഞങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ അവിടെ തുടരുകയും ചെയ്യുമെന്ന് വിദ്യാര്‍ഥി നേതാവ് പിയൂഷ് കുമാര്‍ റാഞ്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജെ എസ് എസ് സി-സി ജി എല്‍ പരീക്ഷയും മറ്റ് സംസ്ഥാനതല പരീക്ഷകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 20 ദിവസത്തിലേറെയായി സമരത്തിലാണ് വിദ്യാര്‍ഥികള്‍. പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് ഝാര്‍ഖണ്ഡിന് പുറത്തുള്ള വിരമിച്ച ജഡ്ജിമാരുടെ സമിതിയെയോ സി ബി ഐയെയോ കൊണ്ട് അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അവര്‍ ആരോപിക്കുന്നു. രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ, റാഞ്ചിയില്‍ സംഘടിപ്പിച്ച ‘തിരംഗ യാത്ര’യില്‍ ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്.Content Highlights: Protesters staged a massive demonstration in Jharkhand over competitive examination irregularities and paper leaks. The agitators burned effigies of the Chief Minister and Rahul Gandhi to express their anger. They demanded an impartial investigation into the recruitment process scam.