ലക്‌നൗ ഉത്തരപ്രദേശിലെ ലക്‌നൗവില്‍ ഭര്‍ത്താവ് ഭാര്യയെയും സഹോദരിയെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം ജീവനൊടുക്കി. എസ് ബി ഐ ജീവനക്കാരനായ മാനസ് വാജ്‌പേയ് (38) ആണ് തന്റെ ഭാര്യ ദിവ്യ മിശ്രയെ ലക്‌നൗവിലെ ഗോമതി നഗറിലെ ഐ സി ഐ സി ഐ ബേങ്ക് ശാഖയ്ക്ക് പുറത്തുവെച്ച് വെടിവെച്ചു കൊലപ്പെടുത്തിയത്.ബേങ്കില്‍ ജോലി ചെയ്തിരുന്ന ദിവ്യയെ പുറത്തേക്ക് വിളിച്ചുവരുത്തി കുറച്ചുനേരം സംസാരിച്ച ശേഷം മാനസ് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുദിവ്യയും മാനസും 12 വര്‍ഷം മുമ്പ് വിവാഹിതരായെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ദിവ്യ കഴിഞ്ഞ വര്‍ഷം വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു. അതേ സമയം ഭാര്യ തന്നെ വഞ്ചിച്ചതായി മാനസ് ആരോപിച്ചിരുന്നു.ഭാര്യയെ കൊലപ്പെടുത്തിയ മാനസ് പിന്നീട് വീട്ടിലെത്തി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന തന്റെ 28 കാരിയായ സഹോദരി ശിവ വാജ്‌പേയിയെയും വെടിവെച്ചു കൊന്നു.ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മാനസ് താന്‍ ഭാര്യയെയും സഹോദരിയെയും കൊലപ്പെടുത്തിയതായി വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്നെ വഞ്ചിച്ച ഭാര്യയെ ഞാന്‍ ഇന്ന് കൊന്നു. ഇനി ഞാനും എന്റെ സഹോദരിയും അവളുടെ സഹോദരി പ്രഗ്യയും അടക്കം എല്ലാം അവസാനിപ്പിക്കാന്‍ പോകുന്നു എന്നായിരുന്നു സന്ദേശം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്Content Highlights: An SBI employee named Manas Vajpayee shot his estranged wife dead outside an ICICI Bank in Lucknow. He then went home and killed his mentally challenged sister before committing suicide. Prior to the act, he posted a WhatsApp status confessing to the murders due to a marital dispute.