കോഴിക്കോട് | 177 വര്‍ഷം പഴക്കമുള്ള പ്രവാചക പ്രകീര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന സ്വര്‍ണം കൊണ്ട് അലങ്കരിച്ച ഗ്രന്ഥം ശ്രദ്ധേയമാകുന്നു. കുറ്റിച്ചിറയിലെ അതിപുരാതന മസ്ജിദിലാണ് കൈയെഴുത്ത് പ്രതിയുളളത്. വളരെ മനോഹരമായ അറബി കാലിഗ്രഫിയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടത്.മക്കയുടെ ചിത്രം ഉള്‍പ്പെടുത്തിയ പുസ്തകത്തിന്റെ പുറംചട്ടയുള്‍പ്പെടെ മുഴുവന്‍ പേജുകളുടെയും അരികുകളും ചുറ്റുഭാഗങ്ങളും സ്വര്‍ണം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.നിറംമങ്ങാത്ത പ്രത്യേകം ചായങ്ങളാണ് രൂപകല്‍പ്പനക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.പ്രവാചക പ്രകീർത്തനങ്ങളുൾക്കൊള്ളുന്ന സ്വർണ ഗ്രന്ഥത്തിന്റെ പുറംചട്ടകുറ്റിച്ചിറയിലെ പുരാതന തറവാടായ കറുത്തേടത്ത് ശൈഖ് ഹസന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന വ്യക്തിയാണ് ഇത് തയ്യാര്‍ ചെയ്യിപ്പിച്ചത്. ഹിജ്റ 1265ല്‍ (എ ഡി 1849)രചിച്ച ഗ്രന്ഥം മേല്‍ പള്ളിയിലേക്ക് വഖ്ഫ് ചെയ്തതായും പ്രത്യേക സമയങ്ങളില്‍ പള്ളിയിലെ ഇമാമിന്റെ നേതൃത്വത്തില്‍ പാരായണം ചെയ്യണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രവാചകാനുരാഗവും സ്വലാത്തിന്റെ പ്രാധാന്യവും ഉള്‍ക്കൊള്ളുന്നതാണ് ഗ്രന്ഥത്തിലെ പേജുകള്‍.Content Highlights:A rare 177 year old manuscript written in gold leaf praising Prophet Muhammad has been highlighted for its remarkable historical value. The precious artifact offers a unique glimpse into traditional devotion and historic craftsmanship. Scholars and history enthusiasts have shown immense interest in it.