അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 29 വര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും

Wait 5 sec.

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 29 വര്‍ഷം കഠിനതടവും 1.36 ലക്ഷം രൂപ പിഴയും. പന്തളം തോന്നല്ലൂര്‍ പുതിയയ്യത്തു കിഴക്കേതില്‍ അനീഷ് (40) നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി മഞ്ജിത്ത് ശിക്ഷ വിധിച്ചത്. 2024 ജൂണ്‍ മാസത്തിനും 2025 ആഗസ്റ്റ് മാസത്തിനും ഇടയിലുള്ള സമയങ്ങളില്‍ പല ദിവസങ്ങളിലായി പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.പന്തളം എസ് എച്ച് ഒ. ടി ഡി പ്രജീഷാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എസ് ഐ. അനീഷ് ഏബ്രഹാം, എ എസ് ഐ. ബി ഷൈന്‍, എസ് സി പി ഒ. എസ് അന്‍വര്‍ഷ എന്നിവരാണ് കേസിന്റെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന്‍സ് ഓഫീസര്‍ എ എസ് ഐ. ദീപാകുമാരിയാണ് ഏകോപിപ്പിച്ചത്.പ്രതി പിഴത്തുക അടയ്ക്കുകയാണെങ്കില്‍ ആ തുക അതിജീവിതക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.Content Highlights:A court has sentenced the accused to 29 years of rigorous imprisonment for sexually assaulting a fifth grade girl. The court also imposed a fine of 1.36 lakh rupees on the convict. The verdict reinforces strict legal action and protection measures under child protection laws.