വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ മാസ്റ്റർ. വിഴിഞ്ഞം തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ലെന്നും എല്ലാം സർക്കാർ ഒത്താശയോടെയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത് സ്വകാര്യവത്കരണത്തിന്റെ ഭാഗമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 25% കൂടുതൽ ഓഹരി കൈമാറുമ്പോൾ സർക്കാറിനെ അറിയിക്കണമെന്നാണ് നിയമം. നിയമം ലംഘിച്ചാൽ കരാർ ഒഴിവാക്കാമെന്നും എന്നാൽ കരാർ ലംഘനം ഉണ്ടായിട്ടും മുഖ്യമന്ത്രി നോക്കി നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. അദാനിക്കെതിരെ പ്രതിഷേധിക്കാൻ പോലും മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.Also Read: കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ: ഏകപക്ഷീയമായ നടപടി കേരളം അംഗീകരിക്കില്ല: വി ശിവൻകുട്ടിഅദാനിയുമായി കരാറുണ്ടാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.The post വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; തുറമുഖത്തെ എംഎസ് സി കമ്പനിക്ക് വിൽക്കാൻ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.