ലോക ക്രിക്കറ്റിലെ ചിരവൈരികൾ ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ ലോകകിരീടം ഉയർത്തുവാനായി ഇന്ന് മൈതാനത്തേക്ക് പോരാട്ടത്തിനിറങ്ങുകയാണ്. വനിതാ ടി20 ലോകകപ്പിൽ അപരാജിതരായി കുതിച്ചെത്തുന്ന ടീമുകളായ ഇംഗ്ലണ്ട് ഓസ്ട്രേലിയ പോരാട്ടത്തിന് ഇംഗ്ലണ്ടിലെ ലോഡ്സ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും.ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം ഉജ്ജ്വല ഫോമിലുള്ള ഇരുടീമുകൾ തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ അനുഭവമായിരിക്കും സമ്മാനിക്കുക. സോഫി മോളിന്യൂക്സ് നയിക്കുന്ന ഓസ്ട്രേലിയൻ ടീമിന് കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെന്റുകളിൽ ഫൈനൽ കാണാൻ സാധിച്ചിരുന്നില്ല. വീണ്ടുമൊരു ഫൈനലിലേക്കെത്തുമ്പോൾ കങ്കാരുക്കളുടെ ലക്ഷ്യം ഏഴാം ലോകകിരീടമാണ്.നീണ്ട 17 വർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു ലോകകിരീടം എന്ന ലക്ഷ്യവുമായാണ് ഇംഗ്ലണ്ട് ലോഡ്സിലെ പച്ചപ്പുൽ മൈതാനിയിലേക്ക് പോരാട്ടത്തിനിറങ്ങുന്നത്. 17 വർഷങ്ങൾക്ക് മുമ്പ് 2009-ൽ ആദ്യ വനിതാ ടി20 ലോകകിരീടം ലോ‍ഡ്സിൽ ഉയർത്തിയതിനു ശേഷം പിന്നീട് ഒരു കിരീടം സ്വന്തമാക്കാൻ ഇംഗ്ലീഷ് വനിതകൾക്ക് സാധിച്ചിരുന്നില്ല. വീണ്ടും സ്വന്തം കാണികൾക്ക് മുന്നിൽ ചരിത്രം ആവർത്തിക്കാനുള്ള പോരാട്ടത്തിനാണ് നാറ്റ് ഷിവർ-ബ്രണ്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീം മൈതാനത്തേക്കെത്തുന്നത്.Also Read: ചരിത്രവിജയത്തിന് പിന്നാലെ ഫലസ്തീൻ പതാക ഉയർത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈജിപ്ത് പരിശീലകൻകണക്കുകൾ പ്രകാരം തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിനാണ് ഫൈനൽ സാക്ഷ്യം വഹിക്കുക. ബൗളിംഗിലും ബാറ്റിംഗിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അനുഭവസമ്പത്താണ് ഓസ്ട്രേലിയൻ ടീമിന്റെ കരുത്ത്, മുൻനിര താരങ്ങളുടെ അഭാവത്തിലും ഒത്തിണക്കത്തോടെ കളിക്കുന്ന ടീം ഗെയിമാണ് ഓസ്ട്രേലിയക്ക് മുൻതൂക്കം നൽകുന്ന ഘടകം.അതേ സമയം ഡാനി വ്യാറ്റ് ഹോഡ്ജിനെ ആശ്രയിച്ചാണ് മുന്നോട്ട് കുതിക്കുന്നതെന്ന വിമർശനം ഇംഗ്ലണ്ട് ടീം നേരിടുന്നുണ്ട്. എന്നാൽ സെമി ഫൈനലിലെ പ്രകടനത്തോടെ ഇംഗ്ലണ്ട് ഈ വിമർശനങ്ങളുടെ മുന ഒടിക്കുകയും ചെയ്തിട്ടുണ്ട്. 2012, 14, 18 വർഷങ്ങളിൽ കിരീടം കൈപിടിയിലാക്കാനുള്ള ഇംഗ്ലണ്ടിന്റെ സ്വപ്നത്തിന് കരിനിഴൽ വീഴ്ത്തിയത് ഓസ്ട്രേലിയയായിരുന്നു. അന്നു കുടിച്ച കയ്പു നീരിന്റെ കടം തീർത്ത് മധുരപ്രതികാരം നടത്തുക എന്ന ലക്ഷ്യവും ഇംഗ്ലണ്ട് ടീമിനുണ്ട്.Also Read: ആരാധകർക്കു നേരെ കൈവീശി കാണിച്ചും ആവേശം കൊണ്ടും ക്രിസ്റ്റ്യാനോ; താരത്തെ കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ2009-ൽ കിരീടമുയർത്തിയ ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന ഷാർലറ്റ് എഡ്വേർഡ്സ് ഇന്ന് പരിശീലക കുപ്പായത്തിൽ ടീമിനൊപ്പമുണ്ട്. അന്ന് സെമിയിൽ ഓസ്ട്രേലിയയെ തകർത്താണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. അന്ന് ടീമിലുണ്ടായിരുന്ന ഷെല്ലി നിഷ്കെയാണ് ഓസ്ട്രേലിയയുടെ പരിശീലക. ക്രിക്കറ്റിലെ വൈരികളുടെ ഫൈനൽ പോരാട്ടത്തിൽ ലോഡ്സിൽ ആര് വാഴുമെന്ന് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.The post ടി20 കിരീടത്തിനായി ലോഡ്സില് ചിരവൈരികളുടെ പോരാട്ടം: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേർക്കുനേർ appeared first on Kairali News | Kairali News Live.