ലോകകപ്പിലെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അർജന്റീനയോട് പൊരുതി തോറ്റ കാപ്പി വെർദെയുടെ ഗോൾകീപ്പർ വൊസീഞ്ഞയോട് ഇതിഹാസതാരം മെസ്സി പറഞ്ഞ വാക്കുകൾ വൈറലാകുന്നു. ടൂർണമെന്റിലെ നാല് മത്സരങ്ങളിലായി എണ്ണം പറഞ്ഞ 18 സേവുകൾ നടത്തിയ താരം മെസ്സിയിൽ നിന്നും പ്രശംസ ഏറ്റുവാങ്ങി.മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വൊസീഞ്ഞ തന്നെയാണ് മെസ്സിയുമായി ഉള്ള തന്റെ ആശയവിനിമയത്തെ പറ്റി വ്യക്തമാക്കിയത്. കളിക്ക് ശേഷം മെസ്സി തന്നെ ആലിംഗനം ചെയ്‌തുവെന്നും “നിങ്ങളുടെ നാട്ടുകാർ നിങ്ങളെ ഓർത്ത് അഭിമാനിക്കുമെന്നു” മെസ്സി പറഞ്ഞതായി താരം വെളിപ്പെടുത്തി. മെസ്സിയുടെ ഷർട്ട് ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിന് ശേഷം തുരങ്കങ്ങളിൽ വെച്ച് കൈമാറാമെന്ന് മെസ്സി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.Also Read: ഫിഫ ലോകകപ്പ് 2026: പരാഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽനേരത്തെ കരുത്തരായ സ്പെയിനിനെയും ഉറുഗ്വേയെയും സമനിലയിൽ തളച്ച് ഞെട്ടിച്ച കേപ്പ് വെർദെ മിയാമിയിൽ നടന്ന പോരാട്ടത്തിൽ അർജന്റീനയോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് തോറ്റത്. അധികസമയം വരെ നീണ്ട കളിയിൽ രണ്ടു തവണ പിന്നിൽ നിന്ന് തിരിച്ചുകയറി സമനില പിടിച്ച കേപ്പ് വെർദെ അധികസമയത്ത് സെൽഫ് ഗോൾ വഴങ്ങിയാണ് ഒടുവിൽ കീഴടങ്ങിയത്.The post “നിങ്ങളെ ഓർത്ത് അഭിമാനിക്കും,” വൈറലായി വൊസീഞ്ഞയോട് മെസ്സി പറഞ്ഞ വാക്കുകൾ appeared first on Kairali News | Kairali News Live.