സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മ‍ഴ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആറു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും കോ‍ഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലനിൽക്കുന്നത്.കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മ‍ഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. കാറ്റിൻറെ വേഗത മണിക്കൂറിൽ 40-50 വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദേശം. കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.Also read: അബ്ദുൾ റഹീം മോചനത്തിനായി സമാഹരിച്ചതിൽ 12 കോടി ബാക്കി, വിനിയോഗം ആദായനികുതി വകുപ്പിന്റെ നടപടിക്രമങ്ങൾക്ക് ശേഷം തീരുമാനിക്കും; നിയമസഹായ സമിതിനാളെ മൂന്നു ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെയും സംസ്ഥാനത്ത് ശക്തമായ മഴയായിരുന്നു. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളും പ്രഖ്യാപിച്ചിരുന്നു. ജൂൺ മാസത്തിൽ തന്നെ സംസ്ഥാനത്ത് മഴ ശക്തമായിരുന്നു. വിവിധയിടങ്ങളിൽ മഴയെത്തുടർന്ന് നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരാനുള്ള സാധ്യതയാണ്.The post ഓർത്തിരിക്കണേ ഇന്ന് അതിശക്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, അറ് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.