സംസ്ഥാനത്തെ ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പാൾമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ്. പ്രിൻസിപ്പൾമാരെ സ്ഥലംമാറ്റിയത് യുജിസിയുടെ ചട്ടത്തിന് വിരുദ്ധമായി. 27 പ്രിൻസിപ്പാൾമാരെ സ്ഥലംമാറ്റിയാണ് യു ഡി എഫ് സര്‍ക്കാരിന്‍റെ വ‍ഴിവിട്ട നീക്കം. ക‍ഴിഞ്ഞദിവസമാണ് ഗവണമെന്‍റ് ആര്‍ട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൾമാരെ സ്ഥലമാറ്റിയ ഉത്തരവ് പുറത്തിറങ്ങിയത്. ഒറ്റ ഉത്തരവില്‍ 27 പേരെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്ഥലംമാറ്റിയത്.15 വര്‍ഷം അധ്യാപനത്തില്‍ എക്സ്പീരിയൻസും 10 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരും പിഎച്ച്ഡി പൂര്‍ത്തിയാക്കിയവരെയുമാണ് പുതിയ യുജിസി ചട്ടപ്രകാരം പ്രിൻസിപ്പൾമാരായി നിയമിക്കുന്നത്. ഗവണ്‍മെന്റ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തില്‍ രാഷട്രീയ ഇടപെടലുകൾ ഉണ്ടാവരുതെന്ന നിര്‍ദേശവുമുണ്ട്. കൂടാതെ കൂടുതല്‍ സര്‍വ്വീസ് ഉള്ളവര്‍ കോളേജ് മേധാവിയായി വരുന്നതുകൊണ്ടുത്തന്നെ സ്വന്തം ജില്ലയിലോ അല്ലെങ്കില്‍ വീടിനടത്തുള്ള കോളേജുകളിലോ ആണ് നിയമിക്കാറുള്ളത്.Also read: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർത്ഥികളുടെ പഠനാവകാശത്തെ ഹനിക്കുന്നു; എസ്എഫ്ഐഈ നിബന്ധനകളുടെ എല്ലാം അടിസ്ഥാനത്തില്‍ നിയമിച്ച പ്രിൻസിപ്പാൾമാരെയാണ് ചട്ടവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ സ്ഥലംമാറ്റിയിരിക്കുന്നത്. ചട്ടം മറികടന്ന് പണിഷിമെന്റ് നല്‍കുന്ന മാതൃകയിലാണ് ദൂരസ്ഥലങ്ങളിലേക്ക് പ്രിൻസിപ്പൾമാരെ മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശം മറികടന്ന് ഭരണാനുകൂല സംഘടനാ അധ്യാപകര്‍ക്കായുള്ള വ‍ഴിവിട്ട നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.The post ചട്ടവിരുദ്ധമായി ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പാൾമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് appeared first on Kairali News | Kairali News Live.