ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 പിൻവലിക്കണം; കവരത്തിയിൽ സർവകക്ഷി പ്രതിഷേധ മാർച്ച്

Wait 5 sec.

ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 പിൻവലിക്കണം എന്നാവശ്യപ്പെട്ട് കവരത്തിയിൽ സർവകക്ഷി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ലക്ഷദ്വീപിൽ കഴിഞ്ഞ 46 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നയം പിൻവലിച്ച ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയായിരുന്നു ദേശീയ പതാകകളേന്തി കവരത്തി സ്ക്കൂൾ സ്‌റ്റേഡിയം ഗ്രൗണ്ടിൽ പ്രതിഷേധം സംഘടിപ്പിച്ചത്.പ്രതിഷേധ സമ്മേളനത്തിൽ ഖത്തീബ് മുഹമ്മദ് സഖാഫി സംസാരിച്ചു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ മാത്രമായി എത്തുന്ന സന്ദർശകർക്കും കൂടുതൽ അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കുമെന്നതാണ് ഈ തീരുമാനം എന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് ആളുകൾ കവരത്തി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന സർവകക്ഷി പ്രതിഷേധ റാലിയിൽ പങ്കെടുത്തു.Also read: ധർമേന്ദ്ര പ്രധാൻറെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം; സോനം വാങ്ചുക്കിൻറെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്An all-party protest march was held in Kavaratti demanding the withdrawal of the Lakshadweep Excise Regulation 2026. The demonstration, with participants carrying the Indian national flag, took place at the Kavaratti School Stadium Ground in opposition to the administration’s decision to revoke Lakshadweep’s 46-year-old prohibition policy and permit the sale of alcohol.The post ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 പിൻവലിക്കണം; കവരത്തിയിൽ സർവകക്ഷി പ്രതിഷേധ മാർച്ച് appeared first on Kairali News | Kairali News Live.