കെ എസ് ആർ ടി സി ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്രയെ തുടർന്ന് പ്രതിസന്ധിയിലായി സർവീസ് നിർത്തിവെച്ച ലിറ്റിൽ ഫ്ലവർ ബസ്സിന് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയ സംഭവത്തിൽ സഹായം തേടി ബസ്സുടമ. ബസ്സുടമകളോടും ജീവനക്കാരോടും യാത്രക്കാരോടും പിഴ അടക്കാൻ ഒരു രൂപ വീതം സഹായം അഭ്യർത്ഥിച്ചാണ് ഉടമ ഡേവിസിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റ്. 7500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്പദ്ധതി നിലവിൽ വന്നതോടെ ദിവസേനയുള്ള ഏഴു ട്രിപ്പുകളിൽ ഉച്ചസമയത്ത് ഒരു ട്രിപ്പ് ഒഴിവാക്കിയെന്ന കാരണത്താലാണ് മാഞ്ഞാലി-ആലുവ റൂട്ടിലെ ലിറ്റിൽ ഫ്ലവർ ബസ്സിന് 7500 രൂപ പിഴ ഈടാക്കിയത്. പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടേതാണ് നടപടി. സംഭവത്തിൽ ബസ്സുടമ ഡേവിസ് ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് ദയനീയാവസ്ഥ വിശദീകരിച്ചെങ്കിലും പിഴത്തുക കുറക്കുകയോ പിൻവലിക്കുകയോ ചെയ്തില്ല. തുടർന്നാണ് ഗൂഗിൾ പേ സ്കാനർ വഴി ഒരു രൂപ വീതം സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.Also read: ചട്ടവിരുദ്ധമായി ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പാൾമാരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ്ബസ്സുടമകൾ, ജീവനക്കാർ, യാത്രക്കാർ എന്നിവരോടാണ് അഭ്യർത്ഥന. ഓർഡിനറി ബസുകളിലെ സ്ത്രീ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ്സുടമകൾ വലിയ പ്രതിസന്ധിയിലാണ്. നിരവധി സർവ്വീസുകളാണ് ഇതിനോടകം നിർത്തലാക്കിയത്. സർവ്വീസ് തുടരുന്ന പല ബസ്സുടമകളും കൈയിൽ നിന്നും പണമെടുത്ത് ജീവനക്കാർക്ക് നൽകുകയാണ്. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ ബസ്സ് മേഖല ദീർഘകാലം മുന്നോട്ട് പോകില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. ലിറ്റിൽ ഫവർ ബസ്സിന് നൽകിയ ചെല്ലാൻ നടപടി പിൻവലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകി ശ്രദ്ധനേടിയ ബസ് കൂടിയാണ് ലിറ്റിൽ ഫ്ലവർ.The post പിഴയടക്കാൻ ഒരു രൂപ വീതം… യാത്രക്കാരോട് സഹായമഭ്യർഥിച്ച് പ്രതിസന്ധിയിൽ സർവീസ് നിർത്തി വെച്ച ബസ്സുടുമ appeared first on Kairali News | Kairali News Live.