നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി

Wait 5 sec.

നാടിനെ നടുക്കിയ പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി പ്രസ്താവിക്കുന്നത് കോടതി മാറ്റിവച്ചു. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് നീട്ടിയത്. പാലക്കാട് അഡീ സെഷൻസ് കോടതിയാണ് വിധി പറയുക. കൊല്ലപ്പെട്ട സുധാകരൻ്റെ മക്കളും ഇന്ന് കോടതിയിൽ എത്തില്ല. വിധി അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം. 2025 ജനുവരി 27 നാണ് ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.പോത്തുണ്ടി സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് ചെന്താമരയെ കുറ്റക്കാരനെന്ന് വിധിച്ചത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു.also read:തിരുവനന്തപുരത്തെ സ്വ‍ർണപണയ സ്ഥാപനത്തിലെ തിരിമിറി; ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചുചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്‌. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന്‌ ആരോപിച്ചായിരുന്നു സജിതയെ പ്രതി അന്ന് കൊലപ്പെടുത്തിയത്‌. ഭാര്യ പിണങ്ങിപ്പോകാൻ കരണക്കാരിയാണ് സജിത എന്നാരോപിച്ചാണ് ചെന്താമര സജിതയെ വീട്ടിൽക്കയറി ക്രൂരമായി കൊലപ്പെടുത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പുറത്തിറങ്ങിയാൽ താങ്ങാൻ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നും സജിതയുടെ മക്കൾ ആവശ്യപ്പെട്ടിരുന്നു.The post നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി appeared first on Kairali News | Kairali News Live.