കോട്ടയം മെഡിക്കൽ കോളേജിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും സാഹസികമായി താഴെയിറക്കി ഗാന്ധിനഗർ പൊലീസും അഗ്‌നിരക്ഷാ സേനാ സംഘവും. കണ്ണൂർ അരിങ്ങാലയൻ സ്വദേശിയായ യുവാവും, പത്തനംത്തിട്ട ചിറ്റാർ സ്വദേശിനിയായ യുവതിയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കുട്ടിരിപ്പുകാരായി എത്തിയതായിരുന്നു ഇവർ. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. യുവാവ് കെട്ടിടത്തിന് മുകളിൽ കയറിയ ശേഷം യുവതിയെയെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് കോട്ടയം അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി. മെഡിക്കൽ കോളേജിലെ ക്വാഷ്വാലിറ്റിക്ക് സമീപം പുതുതായി നിർമ്മിക്കുന്ന ഐസിയു ബ്ലോക്കിന് മുകളിൽ കയറിയാണ് ഇരുവരും ആത്മഹത്യ ഭീഷണി മുഴക്കിയത്.Also read: ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര, സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; കാസർഗോഡ് സൂചന പണിമുടക്ക്തുടർന്ന് പൊലീസ് സംഘം കെട്ടിടം വളഞ്ഞു. ഇതിനിടെ നിർമ്മാണത്തിനായി കെട്ടിയ കമ്പിയിലൂടെ കയറി പൊലീസ് സംഘവും, അഗ്നി രക്ഷാസേനയും മുകളിൽ കയറി സാഹസികമായി യുവാവിനെ പിടികൂടി. യുവതിയെ അനുനയിപ്പിച്ച് താഴെ ഇറക്കി. തുടർന്ന് , അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകി.The post കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ പ്രതിസന്ധി സൃഷ്ടിച്ച രണ്ട് പേരെ താഴെയിറക്കി പൊലീസും അഗ്‌നിരക്ഷാ സേനാ സംഘവും appeared first on Kairali News | Kairali News Live.