സ്നേത്തി​ന്റെ ചെറു ചുംമ്പനങ്ങളുടെ ദിനം ; ഇന്ന് ലോക അന്താരാഷ്ട്ര ചുംബന ദിനം

Wait 5 sec.

എന്താണ് അന്താരാഷ്ട്ര ചുംബന ദിനം ? നിങ്ങൾ എപ്പോഴെങ്കിലും ഈ ദിനത്തെ പറ്റി കേട്ടിട്ടുണ്ടോ. സാധാരണ ചുംബന ദിനമായി നമ്മൾ ആഘോഷിക്കുന്നത് ഫെബ്രുവരി പതിമൂന്നാണ് അല്ലേ? എന്നാൽ അന്താരാഷ്ട്രതലത്തിലും ചുംബനങ്ങൾക്കായി ഒരു ദിവസം ഉണ്ട് . അതാണ് ജൂലൈ 6. കേൾക്കുമ്പോൾ സംശയം തോന്നുന്നുണ്ടായിരിക്കും അല്ലേ? ചുംബനങ്ങൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഒരു ദിവസമോ. അതെ ഈ ദിവസം ചുംബനങ്ങളുടെ അന്താരാഷ്ട്ര ദിനം ആയിട്ടാണ് ആഘോഷിക്കുന്നത്.ചുംബന ദിനം എന്ന് പറയുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് കമിതാക്കളെ ആയിരിക്കും. എന്നാൽ അതിനും അപ്പുറത്ത് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും ഒരു ഭാവവും ചുംബനങ്ങൾ ഉണ്ട് . യു.കെ നിന്നും തുടങ്ങി, ഇന്ന് ലോകമെമ്പാടും ഈ ദിനം വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു. ചുംബനത്തിന്റെ ലളിതമായ ആനന്ദങ്ങളെയും വൈകാരിക പ്രാധാന്യത്തെയും കുറിച്ച് ആളുകളെ ഓർമ്മിപ്പിക്കുന്നതിനാണ് ഈ ദിനം സൃഷ്ടിച്ചത്. മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന നെറ്റിയിലെ ചുംബനം വലിയൊരു സുരക്ഷിതത്വ ബോധമാണ്. മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും, മനസ്സിന് വലിയ ഉന്മേഷം നൽകാനും ചുംബനത്തിലുടെ കഴിയുന്നു.ഈ ലോകത്തിൽ നമ്മളെ ഏറ്റവും അധികം സ്നേഹിക്കുന്നത് നമ്മുടെ മാതാപിതാക്കൾ ആണ് . നമ്മുടെ ഓരോ വളർച്ചയിലും അവരാണ് സന്തോഷിക്കുന്നത്.അതുപോലെയാണ് നമ്മൾ കുട്ടിയായിരിക്കുന്ന സമയത്ത് കളിക്കുന്നതിനിടയിൽ നമ്മൾ ഒന്ന് വീണാലോ അല്ലെങ്കിൽ നമ്മളെ ആരെങ്കിലും ഒന്ന് വഴക്ക് പറഞ്ഞാലോ നമ്മൾ ആദ്യം ഓടി പോകുന്നത് അമ്മമാരുടെ അടുത്തേക്ക് ആയിരിക്കും . ആ സമയത്ത് നമ്മളെ സ്വാന്തനിപ്പിക്കുകയും തലയിൽ തലോടിക്കൊണ്ട് ഒരു ഉമ്മ തരികയും ചെയ്യും. നിങ്ങൾ എന്നാണ് അവസാനമായിട്ട് നിങ്ങളുടെ അമ്മയ്ക്ക് ഉമ്മ നൽകിയത് എന്നറിയാമോ.ALSO READ :ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര, സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ; കാസർ​ഗോഡ് സൂചന പണിമുടക്ക്സത്യത്തിൽ നമ്മുടെ അമ്മമാർ അല്ലേ നമ്മളെ ആദ്യമായിട്ട് ഉമ്മ വയ്ക്കുന്നത്. ചുംബനങ്ങൾക്ക് പല പല അർത്ഥങ്ങളാണ് ഉള്ളത്. ഭർത്താവ് ഭാര്യക്ക് നൽകുന്നത്. കാമുകൻ കാമുകിക്ക് നൽകുന്നത് .സഹോദരൻ സഹോദരിക്ക് നൽകുന്നത്. മാതാപിതാക്കൾ മക്കൾക്ക് നൽകുന്നത്.നമ്മുടെ ദിവസം തുടങ്ങുന്നത് ഒരു ഉമ്മയിൽ നിന്ന് ആയിരിക്കാം. അത് ചിലപ്പോൾ അമ്മയുടെ വാൽസല്യ നിറഞ്ഞ ഉമ്മയോ അല്ലെങ്കിൽ ഭാര്യയുടെ സ്നേഹത്തോടുള്ള ഉമ്മയോ ആകാം.The post സ്നേത്തി​ന്റെ ചെറു ചുംമ്പനങ്ങളുടെ ദിനം ; ഇന്ന് ലോക അന്താരാഷ്ട്ര ചുംബന ദിനം appeared first on Kairali News | Kairali News Live.