ഘടകകക്ഷികൾ കടുത്ത അതൃപ്തിയിൽ; പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷം

Wait 5 sec.

കഴിഞ്ഞ ആറുമാസക്കാലമായി പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഘടകകക്ഷികളും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഭരണം അട്ടിമറിക്കുന്നതിന് പിന്നിൽ കോൺഗ്രസ് കൗൺസിലർമാരാണ്. യുഡിഎഫ് ചർച്ച ചെയ്യാതെ കോൺഗ്രസ് സ്വീകരിച്ചത് ഏകപക്ഷീയ നിലപാടെന്നാണ് വിവരം. പിന്തുണ പിൻവലിച്ചത് യുഡിഎഫ് അറിയാതെ. കോൺഗ്രസ് നിലപാടിൽ മാണി സി കാപ്പനും അതൃപ്തി അറിയിച്ചിരിക്കുകയാണ്.പാല നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് യുഡിഎഫ് ഭരണം പ്രതിസന്ധിയിലായത്. കോൺഗ്രസ് നിലപാടിനോടുള്ള മറ്റു ഘടകകക്ഷികളുടെ തീരുമാനവും നിർണായകമാകും. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുവാൻ ഇന്നലെ ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് തീരുമാനിച്ചത്. പാലാ നഗരസഭയിൽ യുഡിഎഫിനുള്ളിലെ അതിരൂക്ഷമായ തർക്കത്തിനു പിന്നാലെയാണ് സ്വാതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്ന് സ്വാതന്ത്ര അംഗങ്ങളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് കഴിഞ്ഞ ആറു മാസമായി നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടുപോയത്. ഇതിനിടയിൽ കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര മുനണിയും തമ്മിലുള്ള തർക്കം കയ്യേറ്റത്തിന്റെ വക്കോളം എത്തി.also read:വൈദ്യുതി മേഖലയിലെ  പോരായ്മ സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്; മഴ കുറവാണെന്ന് വാദംജില്ലാ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് പ്രശ്നം പല സമയങ്ങളിലായി പരിഹരിച്ചത്. വിഷയം വീണ്ടും വഷളായതോടെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് പിന്തുണ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പാലാ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ കൗൺസിലർമാരും പാലയിലെ എല്ലാ കോൺഗ്രസുകാരെയും വിളിച്ചുകൂട്ടി അതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് ഒരു തീരുമാനത്തിൽ എത്തിയിരിക്കുകയാണ്.The post ഘടകകക്ഷികൾ കടുത്ത അതൃപ്തിയിൽ; പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷം appeared first on Kairali News | Kairali News Live.