മഹാരാഷ്ട്രയിൽ ആൾമാറാട്ടം നടത്തി യുവതിയുടെ കൈയിൽ നിന്ന് 41.25 ലക്ഷം രൂപ തട്ടിയെടുത്തു

Wait 5 sec.

കോടീശ്വരനായി വേഷം ചമഞ്ഞ് യുവതിയുടെ കൈയിൽ നിന്ന് 41.25 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെയാണ് പൊലീസ് കേസെടുത്തത്. 36 കാരിയുടെ പരാതിയിലാണ് നടപടി. മാട്രിമോണിയൽ സൈറ്റ് വഴിയാണ് പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്.പ്രതി വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് യുവതിയെ തെറ്റിധരിപ്പിച്ചു. പിന്നാലെ ഇവരെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സ്വന്തം മകനെപ്പോലെ വളർത്താമെന്നും പ്രതി പറഞ്ഞതായി യുവതി മൊഴി നൽകിയിട്ടുണ്ട്. മുംബൈയിലെ പൻവേലിലുള്ള വിവിധ ഹോട്ടലിൽ വെച്ച് പ്രതി യുവതിയെ നിരന്തരം ലൈംഗികമായി പീഡപ്പിച്ചതായി പൊലീസ് പറഞ്ഞു.ALSO READ:മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്; ശരദ് പവാർ പക്ഷം കോൺഗ്രസിൽ തിരിച്ച് പോയേക്കുമെന്ന ചർച്ചകൾ സജീവംഇയാൾ പലതവണ യുവതിയുടെ കൈയിൽ നിന്നായി 41.25 ലക്ഷം രൂപ തട്ടിയെടുത്തു. പൊലീസി​ന്റെ നി​ഗമനം പ്രകാരം പ്രതി സമാനമായ രീതിയിൽ കൂടുതൽ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ്. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.The post മഹാരാഷ്ട്രയിൽ ആൾമാറാട്ടം നടത്തി യുവതിയുടെ കൈയിൽ നിന്ന് 41.25 ലക്ഷം രൂപ തട്ടിയെടുത്തു appeared first on Kairali News | Kairali News Live.