കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; നിയമപരമായി നീങ്ങുമെന്ന് ജീവനക്കാർ

Wait 5 sec.

അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ നിയമപരമായി നേരിടുമെന്ന് ജീവനക്കാർ. കനത്ത മഴയിലും ജീവനക്കാർ കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകളിൽ എത്തിയിരിക്കുകയാണ്. എന്നാൽ ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. കോറോ ഹെൽത്തിന്റെ പാലാരിവട്ടത്തെ ഓഫീസ് പൂർണമായും അടഞ്ഞു കിടക്കുകയാണ്.also read:ഘടകകക്ഷികൾ കടുത്ത അതൃപ്തിയിൽ; പാലാ ന​ഗരസഭയിൽ പ്രതിസന്ധി രൂക്ഷംഅതേസമയം, കൂട്ട പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ യോഗം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് എറണാകുളത്താണ് യോഗം ചേരുന്നത്. യോഗത്തിൽ തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർ ആശങ്കകളും ആവശ്യങ്ങളും അറിയിക്കും. ഇന്നത്തെ യോഗത്തിൽ കോറോ ഹെൽത്ത് കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്ന് വ്യക്തതയില്ല. ബി ജെ പി സർക്കാരിന്റെ പുതിയ ലേബർ കോഡിൻ്റെ പിന്തുണയോടെയാണ് കമ്പനി കൂട്ടപ്പിരിച്ചു വിടലിന് മുതിർന്നത്. 800 പേരെയാണ് കമ്പനി പിരിച്ചു വിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്.ENGLISH SUMMARY : Employees of the American company Coro Health have stated that they will legally challenge the mass layoffs. Despite heavy rains, employees have arrived at the offices in Kochi and Kozhikode, though they have not yet been able to resume work. Coro Health’s office in Palarivattom remains completely shut.The post കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ; നിയമപരമായി നീങ്ങുമെന്ന് ജീവനക്കാർ appeared first on Kairali News | Kairali News Live.