ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും ഉള്ളവർക്ക് കേരള കേന്ദ്ര സ‍ർവകലാശാലയിൽ അധ്യാപകരാകാൻ അവസരം വന്നെത്തി. പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നിങ്ങനെ വിവിധ തസ്തികകളിലായി 48ൽ അധികം ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ജൂലായ് പത്തുവരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിച്ചതിന്റെ വിവരങ്ങൾ തപാലിൽ ജൂലായ് 25 നകവും എത്തിക്കണം.പ്രൊഫസർ തസ്തികയിലേക്ക് ആകെ എട്ട് ഒഴിവുകളാണുള്ളത്. മാനേജ്മെന്റ് സ്റ്റഡീസ് (ജനറൽ), മാത്തമാറ്റിക്സ് (ജനറൽ), എജ്യൂക്കേഷൻ (സാമ്പത്തിക പിന്നാക്കം ), മലയാളം (പിന്നാക്കം ), ലിംഗ്വിസ്റ്റിക്സ് (ജനറൽ ), സുവോളജി(പിന്നാക്കം ), നിയമം (പിന്നാക്കം ), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് (പിന്നാക്കം ) എന്നിങ്ങനെയാണ് ഒഴിവുകൾ. 1,44,200 മുതൽ 2,18,200 രൂപവരെ ശമ്പളമായി ലഭിക്കും.അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ആകെ ഏഴ് ഒഴിവുകളാണുള്ളത്. മാനേജ്മെന്റ് സ്റ്റഡീസ് (പിന്നാക്കം ), മാത്തമാറ്റിക്സ് (ജനറൽ/ സാമ്പത്തിക പിന്നാക്കം ), ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് (ജനറൽ/ പട്ടിക ജാതി ), ഇക്കണോമിക്സ് (ജനറൽ), മലയാളം (പട്ടിക വർഗ്ഗം) എന്നിങ്ങനെയാണ് ഒഴിവുകൾ. 1,31,400 മുതൽ 2,17,100 രൂപവരെ ശമ്പളമായി ലഭിക്കും.ALSO READ:നിങ്ങൾ അറിഞ്ഞോ? റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഗ്രൂപ്പ് ഡി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചുവിവിധ വിഷയങ്ങളിലായി 15 ഒഴിവുകളാണ് അസിസ്റ്റന്റ് പ്രൊഫസ‍ർ തസ്തികയിലുള്ളത്. ജിനോമിക് സയൻസിൽ (പിന്നാക്കം/ പട്ടിക വർഗ്ഗം) എന്നിങ്ങനെ രണ്ടും, എജ്യൂക്കേഷനിൽ (ജനറൽ/ പട്ടികജാതി/ ഭിന്നശേഷി-പിന്നാക്കം ) എന്ന വിധത്തിൽ മൂന്ന് ഒഴിവുകളുണ്ട്. മറ്റു വിഷയങ്ങളിൽ ഒന്നു വീതം. മലയാളം (പിന്നാക്കം), ലിംഗ്വിസ്റ്റിക്സ് (ജനറൽ), നിയമം ( പട്ടികജാതി), സുവോളജി (പട്ടികജാതി), ബയോകെമിസ്ട്രി ആൻഡ് മോളിക്യൂലാർ ബയോളജി ( ജനറൽ ), സോഷ്യൽ വർക്ക് (സാമ്പത്തിക പിന്നാക്കം), ജിയോളജി (പട്ടികജാതി), എൻവയോൺമെന്റൽ സ്റ്റഡീസ് (ജനറൽ). 57, 100 മുതൽ1,82,400 രൂപവരെ ശമ്പളമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ വെബ്സൈറ്റ്, പോർട്ടൽ എന്നിവ സന്ദർശിക്കണം. വിവരങ്ങൾക്ക്: www.cukerala.ac.in, https://curec.samarth.ac.in സംശയങ്ങൾക്ക്: recruitmentcell@cukerala.ac.inThe post ഒരുലക്ഷത്തിനുമുകളിൽ ശമ്പളം വാങ്ങാം; അധ്യാപകരാകാൻ അവസരം വന്നെത്തി, ഇനി വെറും ദിവസങ്ങൾ മാത്രം appeared first on Kairali News | Kairali News Live.