അയോധ്യ സംഘപരിവാർ കൊള്ള: ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം; കത്തെഴുതി ഡോ ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

അയോധ്യ സംഘപരിവാർ കൊള്ളയിൽ ക്ഷേത്ര ട്രസ്റ്റിന്റെ ഭരണ കാര്യങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന് കീഴിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതി.ക്ഷേത്ര ട്രസ്റ്റ് പൊതു അതോറിറ്റി അല്ലെന്ന് മുൻ നിലപാട് സർക്കാർ പുന പരിശോധിക്കണം എന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ട്രസ്റ്റ് രൂപീകരിച്ചത് കേന്ദ്രം നേരിട്ടാണെന്നും അതുകൊണ്ട് തന്നെ ഭരണ കാര്യങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.Also read: അയോധ്യ സംഘപരിവാർ കൊള്ള: സംഭാവന ചെയ്ത രാമചരിതമാനസം കാണാനില്ല; പരാതിയുമായി മുൻ ആഭ്യന്തര സെക്രട്ടറികോടികളുടെ കൊള്ളയാണ് അയോധ്യ രാമക്ഷേത്രത്തിൽ സംഘപരിവാറിൻ്റെ നേതൃത്വത്തിൽ നടന്നിട്ടുള്ളത്. ഇതിനെതിരെ രാജ്യത്തിൻ്റെ നാനാഭാ​ഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്ന് വരുമ്പോഴും സംഭവത്തിൽ പ്രതികരിക്കാൻ നരേന്ദ്ര മോദി തയ്യാറായിട്ടില്ല. അന്വേഷണം വ്യാപിക്കുമ്പോൾ ആർ എസ് എസിൻ്റേയും ബി ജെ പി യുടേയും പ്രമുഖരുടെ മുഖങ്ങൾ പുറത്തു വരുമോ എന്ന ആശങ്കയിലാണ് നേതൃത്വം ഉള്ളത്.The post അയോധ്യ സംഘപരിവാർ കൊള്ള: ക്ഷേത്ര ട്രസ്റ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം; കത്തെഴുതി ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.