കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിന് കമ്പനിയെ പ്രേരിപ്പിച്ചത് മോദി സർക്കാരിൻ്റെ ലേബർ കോഡാണെന്ന് എ എ റഹീം എം പി. ഇത്തരമൊരു അന്യായമായ നടപടിക്ക് കമ്പനി മാനേജ്‌മെന്റിന് ധൈര്യം നൽകിയത് ഈ നിയമമാണ്. രണ്ട് ക്യാമ്പസുകളിലായി 800-ലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇതിനുപുറമെ, പെർഫോമൻസ് പോരാ എന്നതുപോലുള്ള കാരണങ്ങൾ പറഞ്ഞ് അപ്രഖ്യാപിതമായി നിരവധി പേരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും എ എ റഹീം എം പി പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ കേവലം നോക്കുക്കുത്തിയാകരുത്. തൊഴിൽ എന്നത് കോൺകറന്റ് ലിസ്റ്റിൽ പെടുന്ന കാര്യമായതിനാൽ സംസ്ഥാന സർക്കാരിന് ഇതിൽ ഇടപെടാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.Also read: പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ കഴിയില്ല; ജനറൽബോഡി മീറ്റിങ്ങിൽ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു: ശ്വേത മേനോൻലേബർ കോഡിനെതിരെ പഠിക്കാൻ എൽ.ഡി.എഫ് സർക്കാർ നിയോഗിച്ച ഗോപാൽ ഗൗഡ കമ്മിറ്റിയുടെ റിപ്പോർട്ട് അടിയന്തരമായി നടപ്പിലാക്കണം, സംസ്ഥാനം ഇതിനായി നിയമയുദ്ധത്തിന് തയ്യാറാകണം. വിഷയം ഗൗരവമായി തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.The post കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ, ലേബർ കോഡിന്റെ പ്രത്യാഘാതം; സംസ്ഥാന സർക്കാർ നോക്കുകുത്തിയാകരുത്: എ എ റഹീം എം പി appeared first on Kairali News | Kairali News Live.