അയോധ്യ രാമക്ഷേത്രക്കൊള്ളയില്‍ ചമ്പത്ത് റായിയുടെ രാജി അയോധ്യ ക്ഷേത്ര ട്രസ്റ്റ് അംഗീകരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി ആയിരുന്നു ചമ്പത്ത് റായ്. അയോധ്യ രാമക്ഷേത്രക്കൊള്ള പുറത്തുവന്നതിന് പിന്നാലെ രാജിപ്രഖ്യാപിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ട്രസ്റ്റ് യോഗമാണ് രാജി സ്വീകരിച്ചത്. അനിൽ മിശ്രയുടെ രാജിയും അംഗീകരിച്ചു. എസ് ഐ ടി അന്വേഷണത്തിൽ ട്രസ്റ്റ് യോഗം വിശ്വാസവും രേഖപ്പെടുത്തി.വിഷ‍യത്തിൽ പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്നും ട്രസ്റ്റ് അംഗങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ചെയര്‍മാന്‍ മഹന്ദ് നൃത്യാ ഗോപാല്‍ ദാസ് നിര്‍ദശം നല്‍കി. നീതിയുക്തമായ അന്വേഷണം വേണമെന്ന് ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍ പറഞ്ഞു.ALSO READ: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ; കേന്ദ്രത്തിന്റെ ലേബർ കോഡുകൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതിന്റെ ഉദാഹരണമെന്ന് പ്രതിപക്ഷ നേതാവ്ട്രസ്റ്റ് യോഗത്തില്‍ ഒമ്പത് പേര്‍ മാത്രമാണ് പങ്കെടുത്തത്. ചമ്പത് റായി, അനില്‍ മിശ്ര എന്നിവര്‍ക്ക് പുറമേയുള്ള മൂന്ന് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആകെ 14 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്.The post അയോധ്യ രാമക്ഷേത്രക്കൊള്ള; ചമ്പത്ത് റായിയുടെ രാജി അംഗീകരിച്ചു appeared first on Kairali News | Kairali News Live.