അമ്പൂരിയിൽ ഇന്നലെ വാഹനപകടത്തെ തുടർന്ന് മരിച്ച മൂന്നു വയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. കാട്ടാക്കട കൊറ്റമ്പള്ളി സ്വദേശിനി നിസ്സയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവതിയെ കാട്ടാക്കട നെയ്യാർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസ്സ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.കഴിഞ്ഞ ദിവസമാണ് മൂന്നുവയസുകാരിയായ ഋതുവേദ വാഹനാപകടത്തിൽ മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലുണ്ടായിരുന്ന കുഞ്ഞിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചൽകടവ് പാലത്തിൽ വെച്ചായിരുന്നു സംഭവം. കുടുംബത്തോടൊപ്പം പാലം കാണാൻ എത്തിയതായിരുന്നു ഋതുവേദ. കുഞ്ഞിന്റെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാൻഡ് ബ്രേക്കിന്റെ പ്രശ്‌നം മൂലം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായത്.The mother of the three-year-old girl who died in a vehicle accident in Amboori yesterday attempted to take her own life. Nissa, a native of Kottamppally, Kattakada, made the attempt. She has been admitted to Neyyar Medicity in Kattakada and remains in the intensive care unit.Three-year-old Rithuveda died in a vehicle accident recently. The child, who was part of a group visiting for tourism, was run over by a vehicle. The incident occurred at the Kumbichalkadavu Bridge in Amboori; Rithuveda had gone there with her family to see the bridge. The accident happened when the vehicle the family had arrived in rolled forward due to a problem with its handbrake.The post അമ്പൂരിയിലെ മൂന്ന് വയസുകാരിയുടെ മരണം, ജീവനൊടുക്കാൻ ശ്രമിച്ച് അമ്മ appeared first on Kairali News | Kairali News Live.