കോട്ടയം എസ്എച്ച് മൗണ്ടിൽ ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. ജെഎൻ ഇൻഡസ്ട്രീസ് എന്ന ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ ആണ് ഇന്ന് വൈകുന്നേരം തീപിടിത്തമുണ്ടായത്. വൈകുന്നേരം ആറേകാലോടെയാണ് സ്ഥാപനത്തിൽ നിന്ന് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു.ആദ്യം കോട്ടയത്ത് നിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നു. നിലവിൽ തീ 90 ശതമാനത്തോളം പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.ALSO READ: താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്അപകടത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ട് ആണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് ഫയർഫോഴ്സും പോലീസും വിശദമായി അന്വേഷിച്ചു വരികയാണ്.The post കോട്ടയത്ത് ടിഷ്യു പേപ്പർ നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം appeared first on Kairali News | Kairali News Live.