കേരള പബ്ലിക് സർവീസ് കമ്മീഷന്റെ (പി.എസ്.സി) വിശ്വാസ്യത തകർക്കുന്നതിനായി ചില മാധ്യമങ്ങൾ നടത്തുന്ന സംഘടിത നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ. പി.എസ്.സിയെ സംശയനിഴലിൽ നിർത്തി സ്ഥാപനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും യൂണിയൻ അറിയിച്ചു.ചീഫ് (പ്ലാനിങ് ബോർഡ്) തസ്‌തികയുടെ മൂല്യനിർണ്ണയത്തിലുണ്ടായ സാങ്കേതിക പിഴവിനെ ബോധപൂർവ്വമായ അട്ടിമറി എന്ന നിലയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പിഴവ ശ്രദ്ധയിൽപ്പെട്ടയുടനെ ഇൻ്റേണൽ വിജിലൻസ് ഓഫീസറെ അന്വേഷണ ചുമതല എൽപ്പിച്ചിട്ടുള്ളതാണ്. ഉദ്യോഗസ്ഥതലത്തിലുള്ള പിഴവുകൾ ആദ്യഘട്ടത്തിൽ പരിശോധിക്കാൻ നിയമപ്രകാരം ചുമതലപ്പെട്ടിട്ടുള്ളത് ഇൻ്റേണൽ വിജിലൻസ് ഓഫീ സർ കൂടിയായ പരീക്ഷാ കൺട്രോളറാണ്. എന്നാൽ ചട്ടപ്രകാരമുള്ള പ്രാഥമിക അ ഷണ പ്രക്രിയ പൂർത്തിയായതിനെത്തുടർന്നുള്ള പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാന ത്തിൽ വിശദമായ അന്വേഷണത്തിന് പി.എസ്.സി. വിജിലൻസ് വിഭാഗത്തെ കമ്മീഷൻ ചുമതലപ്പെടുത്തിചിഫ് (പ്ലാനിങ് ബോർഡ്) തസ്‌തികയിലേക്കുള്ള പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസിൻ്റെ പകർപ്പ് നൽകാൻ വൈകിയെന്ന ആരോപണത്തിലും കഴസില്ല. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് പൊതുപരീക്ഷ നടത്തുന്ന സാഹചര്യത്തിൽ അതിലുൾപ്പെട്ട എല്ലാ തസ്‌തികകളുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമേ ഉത്തരക്കടലാസിൻ്റെ പകർപ്പ് നൽകാവു എന്നതാണ് നടപടിക്രമം ചീഫ് (പ്ലാനിങ് ബോർഡ്) തസ്‌തികയോടൊപ്പം പൊതുപരീക്ഷ നടന്ന മറ്റൊരു തസ്തികയുടെ റാങ്ക് ലിസ്റ്റ് ബഹു ഹൈക്കോടതി കേസ് നിലനിൽക്കുന്നതിനാൽ പ്രസി ദ്ധീകരിച്ചിട്ടില്ലാത്തതിനാലാണ് ഉദ്യോഗാർത്ഥിക്ക് ഉത്തരകടലാസിൻ്റെ പകർപ്പ് നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായത്.പി.എസ്.സിയിൽ ഓണ്ലൈൻ പരീക്ഷാകേന്ദ്രത്തിൻ്റെ പരിപാലനത്തിനും പരീക്ഷാ നടത്തിപ്പിനുമായി അധിക തസ്‌തിക ആവശ്യപ്പെട്ടപ്പോൾ സാമ്പത്തിക ഞെരുക്കം കാരണം സ്ഥിരം തസ്തികകൾ അനുവദിക്കാൻ കഴിയാത്തതിനാൽ 2011-16 കാലഘട്ടത്തിലെ യൂ ഡി.എഫ്. സർക്കാർ മുതൽ അനുവദിച്ച ഒൻപത് താൽകാലിക ഓഫീസ് അറ്റൻഡന്റ് തസ്തികളിലേക്കും ഒൻപത് ഡ്രൈവർ തസ്‌തികളിലേക്കും ദിവസ വേതന അടിസ്ഥാന ത്തിൽ മാത്രമേ നിയമനം നടത്താവു എന്നാണ് സർക്കാർ ഉത്തരവ് നിയമനത്തിനുള്ള അനുമതി എല്ലാവർഷവും സർക്കാർ പുതുക്കി നൽകുന്നുമുണ്ട്. പ്രസ്‌തുത താൽകാ ലിക നിയമനങ്ങൾ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ നിന്നാക്കാൻ കഴിയില്ല. 29-08-2015-08 നിലവിൽ വന്ന സെക്രട്ടേറിയറ്റ്/പി.എസ്.സി. ഓഫീസ് അറ്റൻഡൻ്റ് തസ്‌തികയിലേക്ക് 27-06-2016 3 213 പേരെ നിയമിച്ചതിൽ 128 പേർ പി.എസ്.സി.യിലാണ്. സഹകരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പി.എസ്.സി. ക്രഡിറ്റ് സൊസൈറ്റി, പി.എസ്.സി. ക്യാൻ്റീൻ സൊസൈറ്റി എന്നിവയുടെ ഭരണസമിതിയാണ് അവിടങ്ങളിലെ താൽകാലിക നിയമനം നടത്തുന്നത്. ക്യാന്റീനിലെ പാചകതൊഴിലാളി മുതൽ സപ്ലെയർ വരെയുള്ളവർ ദിവസവേതനക്കാരാണ്. അത്തരം നിയമനങ്ങളെ മുൻനിർത്തി പി.എസ്.സി യിൽ ബന്ധുനിയമനം എന്ന വാർത്ത കൊടുക്കുന്നത് അത്യന്തം ദുരുദ്ദേശ്യപരമാണ്.കേരള പി എസ് സി രാജ്യത്തിനാകെ മാത്യകയായത് നിയമനത്തിലുള്ള വർധനവ് കൊണ്ടും ആധുനികവൽകരണം കൊണ്ടുമാണ്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 3,15,510 നിയമന ശിപാർശ കേരള പി.എസ്.സി വഴി നടന്നു. ഇത് സർവ്വകാല റെക്കോഡാണ്. തെരഞ്ഞെടുപ്പ് നടപടികളിലെ കാലതാമസമെന്ന പരാതിക്കും പരിഹാരമായി വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒന്നെ വർഷത്തിനുള്ളിൽ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു. ഇപ്പോൾ 2025-ൽ വിജ്ഞാപനം ചെയ്ത തസ്തികകൾക്കുള്ള പരീക്ഷകളാണ് നടത്തിവരുന്നത്. പരീക്ഷാ കലണ്ടർ മുൻകുട്ടി പ്രസിദ്ധീകരിച്ചാണ് ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ തയ്യാറെടുപ്പിനുള്ള സൗകര്യമൊരുക്കുന്നത്. മറ്റു പല സംസ്ഥാന പി.എസ്.സികളും കേരള പി.എസ്.സി യെ മാതൃകയാക്കുന്നു. ഇന്ത്യയിലെ വിവിധ പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗങ്ങളും ഉദ്യോ ഗസ്ഥരും പി.എസ്.സി. ആസ്ഥാന/ജില്ലാ ഓഫീസുകൾ സന്ദർശിച്ച് കേരള പി.എസ്.സി യിലെ സെലക്ഷൻ നടപടികളെ കുറിച്ച് പഠനം നടത്തുന്നു.സൗദ്യോഗിക കൃത്യനിർവഹണത്തിൽ അങ്ങേയറ്റത്തെ സൂക്ഷ്‌മത പുലർത്തുന്ന രീതിയും സംവിധാനവുമാണ് പി.എസ്.സി യിലുള്ളത്.ALSO READ: ‘പടിയിറങ്ങൽ പിന്മാറ്റമല്ല, ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം’; ‘അമ്മ’യിൽ നിന്ന് രാജി വെച്ച് രേവതിയും പത്മപ്രിയയുംഅതിനിടയിൽ സംഭവിക്കുന്ന ചെറിയ പിശകുകൾ പോലും അപ്പപ്പോൾ തിരുത്തി പോകുക എന്നതിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കാറില്ല. അത്തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപകീർത്തിപ്പെടുത്തി ദുർബലമാക്കുകയും പൊതുസമൂഹത്തിനു മുന്നിൽ സംശയനിഴലിൽ നിർത്തുകയും ചെയ്യുക എന്നത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. പി.എസ്.സി. നിയമനങ്ങളെപ്പറ്റി പുകമറ സ്യഷ്ടിച്ച് പി.എസ്.സി.യെ ദുർബലപ്പെടുത്തി വ്യാപകമായി പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമാണ് ഇത്തരം വാർത്താ പരമ്പരകൾക്കു പിന്നിലെന്ന് ഉദ്യോഗാർത്ഥികളും പൊതു സമൂഹവും തിരിച്ചറിയണം.കേരളത്തിൽ സാമൂഹികമായും സാമ്പത്തികമായും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ ഉൾപ്പെടെ സമൂഹ്യ നീതിയിലധിഷ്ഠിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് പ്രക്രിയയിലൂടെ സിവിൽ സർവ്വീസിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ നി ലമായ പങ്ക് വഹിക്കുന്ന കേരള പബ്ലിക് സർവ്വീസ് കമ്മിഷനെ അപകീർത്തിപ്പെടു ത്താനും തകർക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളിൽ നിന്നും തൽപ്പരകക്ഷികൾ പിന്മാറണമെന്നും അത്തരം ശ്രമങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രതപാലിക്കണമെന്നും യൂണിയൻ സംസ്ഥാന കമ്മിറ്റി പറയുന്നു.The post പി.എസ്.സിക്ക് എതിരായ സംഘടിത നീക്കം അവസാനിപ്പിക്കുക: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ appeared first on Kairali News | Kairali News Live.