കോഴിക്കോട് | ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന എതിര്‍പ്പും വിമര്‍ശനങ്ങളും ഭരണകൂടത്തെ എപ്പോഴും അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് പ്രശസ്ത തമിഴ് എഴുത്തുകാരന്‍ ആദവന്‍ ദീത് ചൈതന്യ. അതുകൊണ്ടാണ് എഴുത്തുകാരെയും കലാകാരന്മാരെയും നിശബ്ദരാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇതിനെതിരായി പൊരുതിക്കൊണ്ട് മാത്രമേ നിലനില്‍ക്കാനാവൂ. കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദാമോദരന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ശിക്ഷക് സദനില്‍ നടന്ന പരിപാടിയില്‍ എഴുത്തുകാരി ബി എം സുഹറ മുഖ്യാതിഥിയായി. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷത വഹിച്ചു.ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, കെ ചന്ദ്രന്‍ മാസ്റ്റര്‍, മനയത്ത് ചന്ദ്രന്‍, കെ എം രാധാകൃഷ്ണന്‍ പ്രസംഗിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി കെ മധു സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍ ഉദയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.Content Highlights:Writer Adavan Deeth Chaithanya called for a strong fight against attempts to silence writers and artists. He emphasized the importance of protecting freedom of speech and creative expression in society. The statement urges cultural figures to resist oppressive measures actively.