നാടകീയതയ്ക്ക് ഒടുവിൽ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് അവസാനം. സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിക്കാനുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനമാണ് യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ചത്. മണ്ഡലം കമ്മിറ്റിയുടെ തീരുമാനം പ്രമേയമായി പാർട്ടി നേതൃത്വത്തെ അറിയിക്കാനും മണ്ഡലം കമ്മിറ്റിയുടെ തീരുമാനിച്ചു .അതേസമയം പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഭരണം തുലാസിലാകുമോ എന്ന ആശങ്ക യുഡിഎഫിൽ മുന്നേ ഉടലെടുത്തിരുന്നു. ഇതിനെ തുടർന്ന് പ്രശ്‌നം ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു, ഈ യോഗത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനമായത്.also read; പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്‌നം ചർച്ച ചെയ്യാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റിഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ വേദി അനുവദിച്ചത് സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം പുതിയ തർക്കം ഉടലെടുത്തിരുന്നു. ബസ് സ്റ്റാൻഡ് പൊതുപരിപാടിക്കായി അനുവദിക്കരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ ഈ മാനദണ്ഡം മറികടന്ന് ഡിവൈഎഫ്ഐ സമ്മേളനത്തിനായി ബസ് സ്റ്റാൻഡ് അനുവദിച്ചതാണ് അടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.The post പാലാ നഗരസഭയിലെ യുഡിഎഫ് ഭരണത്തിന് അവസാനം; സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി appeared first on Kairali News | Kairali News Live.