കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് കേന്ദ്ര കാലാവസഥാ വകുപ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.നാളെ രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ 6 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.Also read: കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടിൽ പ്രധാന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ ശക്തമായ മഴയുണ്ടായിരുന്നു. തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും മഴ ശക്തമാണ്. ജൂൺ മാസത്തിൽ തന്നെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചിരുന്നു. പലയിടങ്ങളിലും മഴ കാരണം നാശ നഷ്ടങ്ങളും ഉണ്ടായിരുന്നു. എന്നാൽ നാശ നഷ്ടങ്ങളുടം അപകടങ്ങളും ഇതുവരെ വ്യാപകല്ല.The post മഴയുണ്ടേ… ശക്തമായ മഴ… ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.