മാസങ്ങൾക്ക് ശേഷം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. നാളെയാണ് സിൻഡിക്കേറ്റ് യോഗം ചേരുന്നത്. യോഗത്തിൽ ഒറ്റ അജണ്ട മാത്രം ആണുള്ളത്. 500 ഓളം അധ്യാപകരുടെ സി എ എസ് പ്രൊമോഷനുകൾ പോലും അജണ്ടയിൽ ഇല്ല. ഗവേഷക വിദ്യാർഥികളുടെ ഫയലുകൾ, സ്റ്റാൻഡിങ് കമ്മിറ്റി അംഗീകരിച്ച ഫയലുകൾ എന്നിവ കെട്ടിക്കിടക്കുമ്പോഴാണ് വി സിയുടെ ഈ നടപടി.ALSO READ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയുംസർക്കാർ നിയോഗിച്ച പുതിയ അംഗങ്ങൾക്ക് വേണ്ടി മാത്രമാണ് സിൻഡിക്കേറ്റ് യോഗം ചേരുന്നത്. ഈ നീക്കം അധ്യാപകരോടും വിദ്യാർത്ഥികളോടും ഗവേഷകരോടുമുള്ള ധിക്കാരമാണെന്ന് എ കെ പി സി ടി എ പറഞ്ഞു. മുൻ സ്റ്റാൻ്റിങ് കമ്മിറ്റികൾ അംഗീകരിച്ച എല്ലാ ഇനങ്ങളും അജണ്ടയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉണ്ട്. നാളെ പ്രതിഷേധ ദിനമായി ആചരിക്കാൻ എ കെ പി സി ടി എ തീരുമാനിച്ചു.The post മാസങ്ങൾക്ക് ശേഷം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി; യോഗത്തിൽ ഒറ്റ അജണ്ട മാത്രം appeared first on Kairali News | Kairali News Live.