പ്രവാസി വകുപ്പിലെ അധികാര വടംവലി: മൂന്നു മാസമായി പെൻഷൻ വിതരണം തടസ്സപ്പെട്ടു

Wait 5 sec.

പ്രവാസി ക്ഷേമ പെൻഷൻ ഉടൻ അനുവദിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ പ്രവാസി സംഘങ്ങൾ. മൂന്നുമാസത്തെ പെൻഷനാണ് യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയിരിക്കുന്നത്. പ്രവാസി ക്ഷേമകാര്യവകുപ്പിലെ അധികാരവടംവലിയാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് വിമർശനം.ക‍ഴിഞ്ഞ സർക്കാരിൻറെ നേതൃത്വത്തിലുണ്ടായിരുന്ന ജനക്ഷേമ പദ്ധതികളൊല്ലാം മുടക്കമില്ലാതെ തുടരുമെന്നാണ് വി ഡി സതീശൻ അധികാരത്തിലേറിയപ്പോൾ പറഞ്ഞത്. എന്നാൽ പറഞ്ഞ വാക്കിൻറെ ചൂട് തീരുംമുൻപേ തന്ന അതിൽ നിന്നൊല്ലാം യൂടേൺ അടിക്കുന്ന നിലപാടാണ് വി ഡി സതീശൻ സ്വീകരിക്കുന്നത്. അതേ നിലപാട് തന്നെയാണ് പ്രവാസി ക്ഷേമപെൻഷൻറെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. മൂന്നു മാസമായി പ്രവാസി ക്ഷേമപെൻഷൻ സർക്കാർ നൽകിയിട്ടില്ല.ALSO READ: വിദ്യാർത്ഥികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്ന ബസുകളെ നിരത്തിലിറങ്ങാൻ അനുവദിക്കില്ല; പി.എസ്. സഞ്ജീവ്മാസം 35 കോടി വീതം ആകെ 105 കോടി രൂപയാണ്‌ കുടിശ്ശിക. 3000 രൂപ മുതൽ 7000 രൂപവരെയാണ്‌ പെൻഷൻ. ഇതോടെ പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികളും പ്രതിസന്ധിയിലായി. പ്രവാസി ക്ഷേമവകുപ്പിലെ അധികാരത്തർക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണംപ്രവാസി ക്ഷേമവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടണമെന്നാണ് പ്രവാസി സംഘത്തിൻറെ ആവശ്യം. അല്ലാത്തപക്ഷം സർക്കാർ നയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനാ തീരുമാനം.പെൻഷൻ തുക മുടങ്ങി കിടക്കുന്നത് 96,000 കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാരിൻറെ കാലത്ത് ഒരുപോലും മുടക്കമില്ലാത്തെയാണ് തുക ഉപഭോക്താകളിൽ എത്തിച്ചത്. വി ഡി സതീശൻറെ ആദ്യ ബജറ്റിൽ പ്രവാസികൾക്കായി ഒരുരൂപ സർക്കാർ മാറ്റി വെച്ചിരുന്നില്ല.The post പ്രവാസി വകുപ്പിലെ അധികാര വടംവലി: മൂന്നു മാസമായി പെൻഷൻ വിതരണം തടസ്സപ്പെട്ടു appeared first on Kairali News | Kairali News Live.