കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം. സ്രാങ്ക്, എഞ്ചിൻ ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. അനുബന്ധ തസ്തികകളിൽ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ ഓൺലൈാനായി ജൂലൈ 22 വരെ സമർപ്പിക്കാം.ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത. സ്രാങ്ക് തസ്തികയിൽ ആറ് ഒഴിവുകളാണുള്ളത്. മോട്ടോർ ബോട്ടിൽ കുറഞ്ഞത് ഒരു വർഷം സ്രാങ്കായുള്ള പ്രവൃത്തി പരിചയം വേണം. എഞ്ചിൻ ഡ്രൈവർ തസ്തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. മോട്ടോർ ബോട്ടിൽ കുറഞ്ഞത് ഒരു വർഷം എഞ്ചിൻ ഡ്രൈവറായി പ്രവർത്തിച്ചിരിക്കണം.also read; ബിരുദമുണ്ടോ? 43,500 രൂപവരെ ശമ്പളം നേടാം, വൈകാതെ അപേക്ഷിച്ചോളൂ45 വയസാണ് രണ്ട് തസ്തികകളിലേക്കും നിയമനം നേടാനുള്ള അടിസ്ഥാന പ്രായപരിധി. ആദ്യ വർഷം പ്രതിമാസം 23,300 രൂപ ആയിരിക്കും ലഭിക്കുന്ന ശമ്പളം. തുടർന്നുള്ള വർഷങ്ങളിൽ വാർഷിക വർദ്ധനവുണ്ടാവും. സാധാരണ ജോലി സമയത്തിന് പുറമേ ചെയ്യുന്ന ജോലിക്ക് അധിക പ്രതിഫലവും ലഭിക്കും.The post ഏഴാം ക്ലാസ് പാസാണോ ? നിങ്ങൾക്ക് കൊച്ചിൻ ഷിപ്പ്‌യാർഡിൽ ജോലി നേടാൻ അവസരം appeared first on Kairali News | Kairali News Live.