അമൃത്സര്‍ | പഞ്ചാബില്‍ അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ പോയ യുവാവിനെ ഭാര്യ സഹോദരന്‍ തീക്കൊളുത്തിക്കൊന്നു. പഞ്ചാബിലെ താം തരന്‍ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. യുവാവിനെ രക്ഷിക്കാന്‍ ഓടിയെത്തിയ മറ്റൊരു സ്ത്രീക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയും, പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.ലവ്പ്രീത് സിംഗ്, ഗുര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഭാര്യ സന്ദീപ് കൗറുമായി ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ജൂണ്‍ 13-നാണ് ലവ്പ്രീത് സിംഗ് ഭാര്യയെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുന്നതിനായി ഭാര്യാഗൃഹത്തില്‍ എത്തിയത്.ഇവിടെ വെച്ച് ഭാര്യയുടെ സഹോദരനായ സാജന്‍ സിംഗ് ലവ്പ്രീതിന്റെ മേല്‍ എളുപ്പം തീപിടിക്കുന്ന ദ്രാവകം ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. സാജന്‍ സിംഗിന്റെ സഹോദരഭാര്യയായ ഗുര്‍ജിത് കൗര്‍, ലവ്പ്രീതിനെ രക്ഷിക്കാന്‍ ഉടന്‍ തന്നെ ഓടിയെത്തിയെങ്കിലും അവര്‍ക്കും സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. ചികിത്സയിലിരിക്കെ രണ്ടുപേരും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.ആക്രമണം നടത്തിയ സാജന്‍ സിംഗിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സാജന്‍ സിംഗിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights: A man who went to reconcile with his estranged wife was set on fire and killed by his brother-in-law in Punjab’s Tarn Taran. Another woman who attempted to rescue him also sustained severe burns and died during treatment. The accused is undergoing treatment for burns while police investigate.