സിനിമാപ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിയാണ് ദിലീഷ് പോത്തൻ ഇക്കഴിഞ്ഞ ദിവസം മോഹൻലാലിനെ നായകനാക്കിയുള്ള തന്റെ പുതിയ ചിത്രം നെടുങ്കണ്ടം മിറാക്കിളിന്റെ പ്രഖ്യാപനം നടത്തുന്നത്. ഇപ്പോഴിതാ നെടുങ്കണ്ടം മിറാക്കിളിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കയാണ് സോഷ്യൽ ലോകം.‘ലാലേട്ടന്റെ പ്രതാപകാലം വീണ്ടെടുക്കാൻ പോത്തേട്ടൻ’ ഒരുങ്ങുവെന്നാണ് ഈ സന്തോഷനിമിഷം പങ്കുവച്ചു കൊണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കുറിച്ചത്. മലയാള സിനിമയിലെ രണ്ട് മാസ്റ്റേഴ്സ് എന്നാണ് സോഷ്യൽ മീഡിയ ദിലീഷ് പോത്തനേയും മോഹൻലാലിനേയും വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് ഇവർ ഒന്നിക്കുമ്പോൾ പ്രേക്ഷകർ അത്ഭുതം പ്രതീക്ഷിക്കുന്നതായി പെയിൽ സിനിമ എന്ന ഇൻസ്റ്റഗ്രാം പേജ് ഫേസ്ബുക്കിൽ കുറിച്ചു.അതേസമയം, ജോജിക്ക് ശേഷം നീണ്ട അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞാണ് ദിലീഷ് പോത്തൻ സംവിധായകന്റെ കുപ്പായമണിയുന്നത്. മലൈക്കോട്ടൈ വാലിബന് ശേഷം ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയ്ക്ക് ഹിറ്റുകൾ മാത്രം സമ്മാനിച്ച ഒരു ഡ്രീം ടീം അണിനിരക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.The post ‘ലാലേട്ടന്റെ പ്രതാപകാലം വീണ്ടെടുക്കാൻ പോത്തേട്ടൻ’; നെടുങ്കണ്ടം മിറാക്കിൾ പ്രഖ്യാപനം ഏറ്റെടുത്ത് സോഷ്യൽ ലോകം appeared first on Kairali News | Kairali News Live.