ഇൻസ്റ്റഗ്രാം പരസ്യങ്ങളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാതൃ കമ്പനിയായ മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളിലേക്ക് നയിക്കുന്ന ഇൻസ്റ്റാഗ്രാമിലെ എല്ലാ പെയ്ഡ് പരസ്യങ്ങളും ലിങ്കുകളും അടിയന്തരമായി നീക്കം ചെയ്യാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.പ്ലാറ്റ്ഫോമിന്റെ സുരക്ഷ വീഴ്ചയെകുറിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് നൽകാനും കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് കേന്ദ്ര നീക്കം.also read; അതിതീവ്ര മഴ; ദില്ലിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടുഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്നതിനുള്ള ഉള്ളടക്കത്തിന്റെ പ്രദർശനം വർധിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പെയ്ഡ് പരസ്യങ്ങൾ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് സുരക്ഷാ പരിശോധനകൾ ശക്തമാക്കേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും ഇക്കാര്യത്തിൽ മെറ്റ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ട്.The post കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ നീക്കം ചെയ്യണം; മെറ്റക്ക് നോട്ടീസ് അയച്ച് ഇന്ത്യ appeared first on Kairali News | Kairali News Live.