തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി ആലപ്പുഴ വഴി ഓടേണ്ട മാവേലി എക്സ്പ്രസ്സ്, അന്ത്യോദയ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾ നിശ്ചിത ദിവസങ്ങളിൽ കോട്ടയം വഴി തിരിച്ചുവിടും.മാവേലി എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ: 16603): മംഗളൂരു സെൻട്രലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ്സ് ജൂലൈ 10, 17, 24 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സൗകര്യാർത്ഥം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.ALSO READ: 1500 രൂപയേക്കാൾ കുറവോ? വന്ദേഭാരതിൽ ബജറ്റ് ഫ്രണ്ട്ലിയായി യാത്ര ചെയ്യാംഅന്ത്യോദയ എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ: 16355): തിരുവനന്തപുരം നോർത്തിൽ നിന്നും മംഗളൂരു ജംഗ്ഷനിലേക്കുള്ള അന്ത്യോദയ എക്സ്പ്രസ്സ് ജൂലൈ 16, 18, 23, 25 തീയതികളിൽ കോട്ടയം വഴി തിരിച്ചുവിടും. ഈ ദിവസങ്ങളിൽ ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം കോട്ടയം, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.The post യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മാവേലി എക്സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിടുന്നു, ആലപ്പുഴ വഴിയുള്ള സർവീസുകളിൽ മാറ്റം appeared first on Kairali News | Kairali News Live.