അയോധ്യ ക്ഷേത്ര ട്രസ്റ്റിലെ സംഭാവന തട്ടിപ്പ്; പ്രിയങ്ക ഗാന്ധി അടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന് വി എച്ച് പി

Wait 5 sec.

ലക്‌നോ |  അയോധ്യയിലെ ശ്രീരാമ ക്ഷേത്ര ട്രസ്റ്റില്‍ നടന്ന സംഭാവന തട്ടിപ്പ് കേസില്‍, പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) .ഇക്കാര്യം ആവശ്യപ്പെട്ട് വിഎച്ച്പി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കത്ത് കൈമാറി. പ്രിയങ്ക ഗാന്ധി വദ്ര, അരവിന്ദ് കെജ്രിവാള്‍, സഞ്ജയ് സിംഗ്, രാം ഗോപാല്‍ യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഈ നേതാക്കള്‍ പലപ്പോഴായി പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങള്‍ കേസിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവര്‍ക്കുണ്ടെന്നതിന്റെ തെളിവാണെന്നും, അതിനാല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ മൊഴികള്‍ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിഎച്ച്പി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നിലെ തെളിവുകളും വിവരങ്ങളുടെ ഉറവിടവും ഹാജരാക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണെന്ന് വിഎച്ച്പി കത്തില്‍ വ്യക്തമാക്കി.അതേസമയം, അടിസ്ഥാനരഹിതമായാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെങ്കില്‍ ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്ഐടിയോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ‘ദയനീയവും ലജ്ജാകരവും’ ആണെന്നും പ്രിയങ്കയുടെ പറഞ്ഞിരുന്നു. വിശ്വാസത്തോടെ രാജ്യത്തെ ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ തട്ടിയെടുക്കപ്പെട്ടത് ഗൗരവകരമാണെന്നും, സര്‍ക്കാര്‍ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.Content Highlights: The Vishva Hindu Parishad asked the SIT to record statements from prominent opposition leaders regarding the Ayodhya temple trust donation fraud case. VHP claims that leaders like Priyanka Gandhi Vadra and Arvind Kejriwal must provide evidence for their public allegations. The organization also urged legal action if the corruption charges are proven baseless.