കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് റോഡരികിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ. തൃശ്ശൂർ ചിയ്യാരത്താണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്. സ്റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് ആണ് യാത്രക്കാരുമായി ബസ് നിർത്തിയത്. ഡ്രൈവർ ഇറങ്ങി വന്ന് വഴിയരികിലെ മുറുക്കാൻ കടയിൽ നിന്നും സാധനം വാങ്ങി ബസ്സിൽ കയറി പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവന്നത്.ALSO READ: താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർക്ക് പരുക്ക്കോഴിക്കോട് താമരശ്ശേരി അടിവാരത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരുക്ക്. കോഴിക്കോട് പുതിയറ സ്വദേശികളായ നിഖിൽ (29), ഷോബിൻ (29), ഒളവണ്ണ സ്വദേശി അബീഷ് (29), കോട്ടൂളി സ്വദേശി ബിജോയ് (43) എന്നിവർക്കാണ് പരുക്കേറ്റത്.ചുരം ഇറങ്ങി വരികയായിരുന്ന കാറും എതിർദിശയിൽ പോകുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചതാണ് അപകട കാരണം. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം.ENGLISH SUMMARY: A KSRTC Super Fast bus driver allegedly stopped the bus at a non-designated location in Thrissur to buy betel leaves. The incident was captured on video and has gone viral.The post ഒന്ന് മുറുക്കാൻ വാങ്ങിയേച്ചും വരാം…; കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി മുറുക്കാൻ വാങ്ങാൻ പോയി ഡ്രൈവർ appeared first on Kairali News | Kairali News Live.